കണ്ണൂര്‍ കൊലപാതകം കേന്ദ്രം മറക്കില്ല...പിണറായിയെ പിടിക്കാന്‍ കേന്ദ്രം കുരുക്കിടും

അഴിമതി വിരുദ്ധ പ്രതിച്ഛായയില്‍ സ്വയം മറന്നു കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് അഴിമതി കുരുക്കൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അണിയറയില്‍ നീക്കം തുടങ്ങി. ഒപ്പം വിഎസ് അച്യുതാനന്ദനും പിണറായിയ്‌ക്കെതിരെയുള്ള കുരുക്ക് മുറുകുമ്പോള്‍ അതിന്റെ ഗുണഭോക്താവായി മാറുന്നത് അച്യുതാനന്ദനായിരിക്കും.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നോക്കിയിരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പിണറായിയോട് നേരിട്ടു പറഞ്ഞിട്ടും അദ്ദേഹം കണ്ണൂരിലെ ആര്‍എസ് എസ് നേതാക്കള്‍ക്കെതിരെ നീങ്ങുന്നത് കേന്ദ്ര സര്‍ക്കാരിനെ വല്ലാതെ ഉലച്ചിട്ടുണ്ട്. ശ്രീകൃഷ്ണ ജയന്തി, ഓണം തുടങ്ങിയ ഹൈന്ദവ ആഘോഷങ്ങളെ ചാക്കിട്ടു പിടിച്ച് ഹിന്ദുക്കളെ കൈയിലെടുക്കാന്‍ പിണറായി നടത്തുന്ന നീക്കങ്ങളും കേന്ദ്ര സര്‍ക്കാരിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് പിണറായിയെ കുരുക്കി കേരള സര്‍ക്കാരിന്റെ ഇമേജ് തകര്‍ക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.
നിലവിലുള്ള സിബിഐ കേസ് കേന്ദ്ര സര്‍ക്കാര്‍ മുറുകുമ്പോള്‍ പിണറായി വിജയന്‍ ലാവ്‌ലിനില്‍ തെന്നി വീഴുമെന്ന് കേന്ദ്ര സര്‍ക്കാരിനറിയാം. അഴിമതികേസില്‍ മുഖ്യമന്ത്രി പുറത്തായാല്‍ സര്‍ക്കാരിന്റെ ഇമേജ് മോശമാകും,
അതിനിടെ തനിക്ക് സെക്രട്ടറിയേറ്റില്‍ പോലും ഓഫീസ് അനുവദിക്കാത്ത പിണറായിയുടെ ധാര്‍ഷ്ട്യത്തിനെതിരെ പട നയിക്കാന്‍ വിഎസ് അണിയറയില്‍ കച്ച മുറുക്കുന്നുണ്ട്. ലാവ്‌ലിന്‍ കേസ് കോടതിയില്‍ നല്‍കിയ ക്രൈം മാസികയുടെ പത്രാധിപര്‍ നന്ദകുമാര്‍ തന്നെയാണ് ഇക്കുറിയും വിഎസിനു വേണ്ടി രംഗത്തെത്തുന്നത്. ഒപ്പം ദല്ലാള്‍ നന്ദകുമാറുമുണ്ട്. ദല്ലാള്‍ നന്ദകുമാറിന്റെ സുപ്രീം കോടതിയിലെ ബന്ധങ്ങള്‍ പ്രയോജനപ്പെടുത്താനാണ് വിഎസിന്റെ നീക്കം.
https://www.facebook.com/Malayalivartha