റ്റി.പി.വധം സി.ബി.ഐക്ക്?

റ്റി.പി.ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് അഭ്യര്‍ത്ഥിച്ചതായി സൂചന. ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐക്ക് വിടുന്നതിനെ കുറിച്ച് പഠിച്ച് അഭിപ്രായം സമര്‍പ്പിക്കാന്‍ ആഭ്യന്തരമന്ത്രി തന്റെ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
ചന്ദ്രശേഖരന്‍ വധം സി.ബി.ഐ അന്വേഷിക്കണമെന്ന നിലപാട് ഉമ്മന്‍ചാണ്ടിക്കില്ല. ഇപ്പോള്‍ സ്വീകരിച്ച നടപടികള്‍ ധാരാളമാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഭര്‍ത്താവിന്റെ വധം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കെ.കെ. രമ രമേശ് ചെന്നിത്തലക്ക് നിവേദനം നല്‍കി. അടുത്തമാസം സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചാല്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അത് സിപിഎമ്മിന് ഷോക്കായി തീരുമെന്ന് രമേശ് ചെന്നിത്തല വിശ്വസിക്കുന്നു. സി.ബി.ഐ അന്വേഷണം ശുപാര്‍ശ ചെയ്യണമെങ്കില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള ചില കോണ്‍ഗ്രസ് നേതാക്കളെ രമേശിന് വെറുപ്പിക്കേണ്ടിവരും. എന്നാല്‍ അതൊന്നും കാര്യമാക്കേണ്ടെന്നാണ് രമേശിന്റെ പക്ഷം.
രമേശ് ചെന്നിത്തല തന്റെ ഇമേജ് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. റ്റി.പി.ചന്ദ്രശേഖരന്‍ വധം സി.ബി.ഐക്ക് വിട്ടാല്‍ അത് തന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവലായി തീരുമെന്ന് രമേശ് വിശ്വസിക്കുന്നു. സി.ബി.ഐക്ക് വിടണമെന്ന ആവശ്യത്തെകുറിച്ച് രമേശ് അടുപ്പക്കാരോട് പറയുന്നത് ഇതാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം കിട്ടിയാല്‍ അതിന്‍മേല്‍ തനിക്ക് നടപടിയെടുക്കേണ്ടി വരും.
അച്യുതാനന്ദനെ നേരില്‍ കണ്ട സമയത്താണ് രമേശിന് അദ്ദേഹം ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. അതിലൊന്ന് ചന്ദ്രശേഖരന്‍ വധമാണ്. റ്റി.പി.ചന്ദ്രശേഖരന്റെ വധം നടന്നയുടനെ സംസ്ഥാനത്തെ ഒരു പ്രമുഖ സിപിഎം നേതാവിന് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണിലേക്ക് ഇതുസംബന്ധിച്ച് മെസേജ് എത്തിയിരുന്നു. സിബിഐ അന്വേഷണം നടക്കുകയാണെങ്കില്‍ വധം ആസൂത്രണം ചെയ്‌ത സംസ്ഥാന നേതാക്കള്‍ സംശയത്തിന്റെ നിഴലിലാവും. സി.ബി.ഐ അന്വേഷണത്തില്‍ വെള്ളം ചേര്‍ത്തില്ലെങ്കില്‍ പ്രമുഖ നേതാക്കളുടെ ഭാവി അതോടെ അസ്‌തമിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha