ചന്ദ്രശേഖരന്റെ ഭാര്യ രമ വടകരയില്‍ ആംആദ്‌മി സ്ഥാനാര്‍ത്ഥിയാവുമെന്ന് സൂചന

ആര്‍.എം.പി. നേതാവ്, കൊല്ലപ്പെട്ട റ്റി.പി.ചന്ദ്രശേരന്റെ ഭാര്യ കെ.കെ. രമ വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വടകര പാര്‍ലമെന്റ് മണ്‌ഡലത്തില്‍ നിന്നും ആദം ആദ്‌മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള സാധ്യത തെളിയുന്നു. പ്രധാനമായും ഇടതുമുന്നണിയെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം. ആര്‍.എം.പി ദേശീയതലത്തില്‍ ആദം ആദ്‌മിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. കേരളത്തിലെത്തിയ ആം ആദ്‌മി നേതാക്കള്‍ ആര്‍.എം.പി നേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.
കേരളത്തില്‍ സി.പി.എമ്മിന്റെ കടയ്‌ക്കല്‍ കത്തി വച്ച സംഭവമാണ് റ്റി.പി.ചന്ദ്രശേഖരന്റെ കൊലപാതകം. തുടക്കത്തില്‍ യു.ഡി.എഫ് രാഷ്‌ട്രീയമുതലെടുപ്പ് നടത്തി ചന്ദ്രശേഖരന്റെ ഘാതകരെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരാന്‍ ശ്രമിച്ചെങ്കിലും പതിവുപോലെ കോണ്‍ഗ്രസ് സി.പി.എമ്മുമായി രമ്യതയിലെത്തി. ചന്ദ്രശേഖരന്‍ വധത്തിലെ പ്രതികള്‍ക്ക് നിഷ്‌പ്രയാസം പുറത്തിറങ്ങാനുള്ള സാഹചര്യവും യു.ഡി.എഫ് സര്‍ക്കാര്‍ ഒപ്പിച്ചു നല്‍കി. കൂട്ട കൂറുമാറ്റത്തെ കുറിച്ച് അന്വേഷിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതിനിടയില്‍ ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ കിടന്ന് ഫേസ് ബുക്ക് പോസ്റ്റിങ്ങുകളും നടത്തി.
കേസ് സി.ബി.ഐക്ക് വിടണമെന്ന് കാണിച്ച് കെ.കെ. രമ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം നല്‍കി. നേരത്തെ തന്നെ റ്റി.പി. ചന്ദ്രശേഖരന്‍ വധം സി.ബി.ഐ അന്വേഷിക്കണമെന്ന നിലപാടാണ് രമേശ് ചെന്നിത്തല പുലര്‍ത്തിയിരുന്നുത്.
ആം ആദ്‌മി പാര്‍ട്ടിയുടെ ദേശീയ നേതാക്കളാണ് കെ.കെ.രമയും മറ്റ് പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തിയത്. ആവശ്യമെങ്കില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും രമയുമായി ചര്‍ച്ച നടത്തും. രമയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ സി.പി.എം വോട്ടുകള്‍ ആര്‍.എം.പിക്ക് കിട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോണ്‍ഗ്രസ് വോട്ടുകളിലും വിള്ളലുണ്ടാവും. നിഷ്‌പക്ഷരായ വോട്ടര്‍മാര്‍ ആം ആദ്‌മിയെ പിന്തുണക്കുമെന്നും കരുതുന്നു. എങ്കില്‍ രമയുടെ വിജയസാധ്യത തള്ളിക്കളയാനാവില്ല. രമ ജയിക്കുകയാണെങ്കില്‍ ആം ആദ്‌മി കേരളത്തിലും വേരുറപ്പിക്കും.
രമ സ്ഥാനാര്‍ത്ഥിയാവാന്‍ വിസമ്മതിക്കുകയാണെങ്കില്‍ ചന്ദ്രശേഖരന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലും ആം ആദ്‌മിക്ക് വിരോധമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha