ഇനി കാക്കിയ്ക്കും രക്ഷയില്ല..ഹെല്‍മറ്റില്ലെങ്കില്‍ പോലീസുകാര്‍ക്കും പിഴ

നിയമം പാലിച്ച് ജനങ്ങള്‍ക്ക് ആദ്യം മാതൃകയാവേണ്ടത് പോലീസുകാരാണെന്ന് സര്‍ക്കാര്‍. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ കറങ്ങുന്ന പൊലീസുകാരെ പിടികൂടാന്‍ കര്‍ശന നിര്‍ദേശം.
നിയമം പാലിക്കേണ്ടവര്‍ തന്നെ പതിവായി നിയമം ലംഘിക്കുന്നെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
ആദ്യഘട്ടമായി പൊലീസുകാരുടെ കാന്റീനില്‍ ഹെല്‍മറ്റ് വയ്ക്കാതെ ഇരുചക്രവാഹനമോടിച്ചെത്തുന്ന പൊലീസുകാരെ പിടികൂടാനാണ് നിര്‍ദേശം. കഴിഞ്ഞദിവസം മാത്രം ആലപ്പുഴയില്‍ 39 പേരെയാണു ഹെല്‍മറ്റ് ധരിക്കാതെ പൊലീസ് കാന്റീനിലെത്തിയതിനു പിടികൂടി താക്കീതു നല്‍കി വിട്ടത്.
ആദ്യം താക്കീത് നല്‍കും എന്നിട്ടും നിയമം അനുസരിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കും എന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha