നൂറ് ചോദിച്ചാല്‍ അഞ്ഞൂറ് നല്‍കുന്ന എടിഎം...

നൂറ് രൂപ ചോദിച്ചപ്പോള്‍ കിട്ടിയത് അഞ്ഞൂറ് രൂപ, ഇടപാട്കാരെ ഞെട്ടിച്ച് എടിഎമ്മിന്റെ സൗജന്യസേവനം. പാറശാല ആര്‍ടി ഓഫിസിനു മുന്നിലുള്ള എടിഎം കൗണ്ടറിലായിരുന്നു സംഭവം നടന്നത്.
രാത്രി 8.30ഓടെ ഇരുന്നൂറു രൂപ മാത്രം നിക്ഷേപമുണ്ടായിരുന്ന നിക്ഷേപകന് ആയിരം രൂപ ലഭിച്ചതിനെ തുടര്‍ന്നാണു വിവരം പുറത്തറിയുന്നത്.നൂറുരൂപ ആവശ്യപ്പെടുമ്പോള്‍ അഞ്ഞൂറ് രുപയാണു ലഭിച്ചിരുന്നത്.
നാല് നൂറുരൂപ അവശ്യപ്പെട്ടവര്‍ക്കു രണ്ടായിരം രൂപയും. ഇതോടെ പോലിസെത്തി എടിഎം കൗണ്ടര്‍ അടപ്പിച്ചു.
നൂറു രൂപ നോട്ട് നിറയ്‌ക്കേണ്ടിടത്തു നോട്ട് കെട്ട് മാറിയതാണു തകരാറിനു കാരണമെന്നാണു പോലീസിന്റ പ്രാഥമിക നിഗമനം. എന്തായാലും സംഭവം ലീക്കായതോടെ ഇരട്ടി രൂപ കിട്ടുമെന്ന പ്രതീക്ഷയില്‍ നിരവധി പേരാണ് എടിഎമ്മിലേക്ക് എത്തിയത്.
https://www.facebook.com/Malayalivartha