ഈശ്വരാ എളുപ്പം വരണേ... ഇതൊന്നും കാണാന്‍ ഋഷിരാജ് സിംഗില്ലല്ലോ...

രാഹുല്‍ ഗാന്ധിയുടെ ഇന്നലത്തെ പ്രകടനം കണ്ടിട്ട് ശരാശരി മലയാളികള്‍ ഓര്‍ത്തു പോകുകയാണ്, ഇതൊന്നും കാണാനും കേള്‍ക്കാനും പ്രതികരിക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഇവിടെയില്ലല്ലോ.
രാഹുല്‍ ഗാന്ധിയും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസും പോലീസ് അകമ്പടിയില്‍ പോലീസുകാരുടെ വാഹനത്തില്‍ കയറി ഇരിക്കുന്നത് ലോകമെങ്ങും കണ്ടു കഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയ്‌ക്ക് പാളീച്ച ഉണ്ടായെന്ന് മുറവിളി കൂട്ടുന്നതിനിടയിലാണ് രാഹുലും സംഘവും പോലീസ് വണ്ടിയുടെ മുകളില്‍ കയറി പ്രവര്‍ത്തകരോടൊപ്പം യാത്ര ചെയ്‌തത്.
രാഹുല്‍ ഗാന്ധിയെ സംബന്ധിച്ച് ഒരാവേശത്തില്‍ കയറിയതാണെങ്കിലും കേരള പോലീസിന്റെ വാഹനത്തിന്റെ മുകളില്‍ ഇന്നേവരെ ആരും കയറിയിട്ടില്ല എന്നത് ചരിത്രം. കയറിയാല്‍ വിവരമറിയും എന്നത് മറ്റൊരു കാര്യം.
കേരളത്തിലെ റോഡു സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിയ ഋഷിരാജ് സിംഗ് ഇപ്പോള്‍ പൂര്‍ണ വിശ്രമത്തിലാണ്. ഋഷിരാജ് സിംഗിന്റെ കര്‍ക്കശ നിലപാടുകള്‍ മൂലം കേരളത്തിലെ റോഡുകളില്‍ അപകടങ്ങള്‍ കുറഞ്ഞിരുന്നു. ഏതാണ്ട് എല്ലാ ഇരു ചക്ര വാഹനക്കാരും ഹെല്‍മറ്റിലേക്ക് മാറിയിരുന്നു. സിനിമാക്കാര്‍ പോലും ഹെല്‍മറ്റ് ധരിക്കണമെന്ന് ഋഷിരാജ് സിംഗ് വാശി പിടിച്ചു. ഓട്ടോ ഡ്രൈവര്‍മാര്‍ സ്വന്തം സീറ്റില്‍ യാത്രക്കാരെ കയറ്റിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നതിനാല്‍ അവര്‍ക്കും പേടിയായി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയാല്‍ രക്ഷകര്‍ത്താക്കളെ ശിക്ഷിക്കും എന്നതും മലയാളികള്‍ സ്വീകരിച്ചു. മദ്യപിച്ച് വാഹനമോടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നായപ്പോള്‍ കേരളത്തിലെ മദ്യ വില്‍പ്പനയും കുറഞ്ഞു. പരാതികള്‍ നേരിട്ട് അറിയിക്കാന്‍ സ്വന്തം ഫോണ്‍ നമ്പരും ഇ-മെയിലും പോലും നാട്ടുകാര്‍ക്ക് നല്‍കി.
അങ്ങനെ കേരളം മുഴുവന്‍ ഋഷിരാജ് സിംഗിനെ വാനോളം പുകഴ്‌ത്തുന്ന സമയത്താണ് നെഞ്ചുവേദനയെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഞ്ചിയോ പ്ലാസ്റ്റി കഴിഞ്ഞ ഋഷിരാജ് സിംഗ് ഇപ്പോള്‍ ജയ്‌പൂരില്‍ വിശ്രമത്തിലാണ്. എങ്കിലും ഋഷിരാജ് സിംഗ് തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ കോട്ടം തട്ടാതെ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കിക്കൊണ്ടിരുന്നു.
അതിനിടയ്‌ക്കാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പോലീസ് വാഹനത്തില്‍ കയറിയുള്ള പ്രകടനം. ഹെല്‍മറ്റ് വയ്‌ക്കാത്തത് കുറ്റകരമാണന്നതിനേക്കാള്‍ എത്രയോ വലുതാണ് ഒരു വാഹനത്തിന്റെ മുകളിലെ യാത്ര. അതും, നിയമം പാലിക്കാന്‍ ബാധ്യസ്ഥരായ പോലീസുകാരുടെ വാഹനത്തിനു മുകളിലിരുന്നു രാഹുലിന്റെ യാത്ര.
സിപിഎം പ്രതിഷേധത്തിനിടെ പ്രതികരിച്ച സന്ധ്യയ്‌ക്കെതിരേ പോലും ഹെല്‍മറ്റില്ലാത്തതിന്റെ പേരില്‍ പോലീസ് കേസെടുത്തിരുന്നു.
ഇതോടെയാണ് രാഹുലിനെതിരെ ശക്തമായ വിമര്‍ശനമുണ്ടാകുന്നത്. സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ രാഹുലിനെതിരെ പ്രതിഷേധം നിറയുകയാണ്.
വിവിധ നാതാക്കന്മാരും രാഹുലിനെതിരെ രംഗത്തു വന്നിട്ടുണ്ട്. രാഹുല്‍ഗാന്ധി കേരളത്തില്‍ പെരുമാറിയത് വെളിവില്ലാത്തവനെപ്പോലെയാണെന്നാണ് പിണറായി വിജയന്‍ പറയുന്നത്. കേമാളിയെയാണോ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതെന്നും പിണറായി ചോദിച്ചു.
ആഭ്യന്തരമന്ത്രിക്ക് രാഹുലിനെതിരെ പ്രസ്ഥാവനയിറക്കാനോ നടപടിയെടുക്കാനോ കഴിയില്ല എന്നതാണ് വാസ്‌തവം. കാരണം കെപിസിസി പ്രസിഡന്റിന് ദേശീയ ഉപാധ്യക്ഷനെതിരെ വല്ലതും പറയാന്‍ പറ്റോ. ഇവിടെയാണ് എല്ലാവരും ചോദിക്കുന്നത് ഋഷിരാജ് സിംഗ് എവിടെ എന്ന്. ഋഷിരാജ് സിംഗ് ഈ മാസം പതിനേഴോടെ കേരളത്തിലെത്തും. അന്നേരം പ്രതികരിക്കാമെന്നാണ് ഋഷിരാജ്‌സിംഗ് പറയുന്നത്. എന്തായാലും നമുക്ക് കാത്തിരിക്കാം ആ 17 വരെ…
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha