കെ.പി.സി.സി: കാര്‍ത്തികേയനോ സതീശനോ ?

കെ.പി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകള്‍ അവസാനം രണ്ടായി ചുരുങ്ങി. ഒന്നുകില്‍ നിയമസഭാ സ്‌പീക്കര്‍ ജീ.കാര്‍ത്തികേയന്‍ അല്ലെങ്കില്‍ എ.ഐ.സി.സി.ഐ സെക്രട്ടറി വി.ഡി. സതീശന്‍. എന്തായാലും ഹൈക്കമാന്റ് ഉടനേ പേര് പ്രഖ്യാപിക്കുമെന്നാണ് സൂചന.
സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശമാണ് ഹൈക്കമാന്റ് അംഗീകരിക്കുന്നതെങ്കില്‍ കാര്‍ത്തികേയനാകും പ്രസിഡന്റ്. രാഹുല്‍ ഗാന്ധിയുടെ തലമുറയിലേക്കാണു നോക്കുന്നതെങ്കില്‍ പ്രസിഡന്റായി വി.സി. സതീശന്‍ വരും. മറ്റു പേരുകള്‍ക്കൊന്നും തല്‍ക്കാലം പ്രസക്തിയില്ല. വി.എം. സുധീരന്‍, മുല്ലപ്പളളി രാമചന്ദ്രന്‍, കെ.സുധാകരന്‍ തുടങ്ങിയ എട്ടോളം പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേയ്‌ക്കു കേട്ടത്. പലതരം ഗ്രൂപ്പുകള്‍ ശക്തമായി നിലനില്‍ക്കുന്ന കോണ്‍ഗ്രസില്‍ ഇത്രയും പേരുകള്‍ സ്വാഭാവികം മാത്രം.
മധ്യപ്രദേശിലും രാജസ്ഥാനിലും പുതിയ പി.സി.സി അധ്യക്ഷരെ നിയമിച്ചത് രാഹുല്‍ ഗാന്ധിയുടെ നിലപാടുകളുടെ വ്യക്തമായ സൂചനകളാണ്. മധ്യപ്രദേശില്‍ അരുണ്‍യാദവും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും പി.സി.സി അധ്യക്ഷന്മാരാണ.് കേരളത്തില്‍ വരാന്‍ പോകുന്ന മാറ്റത്തിന്റെ സൂചനയാണോ എന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറ്റുനോക്കുന്നുണ്ട്.
ഏപ്രില്‍ മാസത്തോടെ നടക്കുന്ന ലോകസഭാതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഹുല്‍ ഗാന്ധി തന്നെയാണ് ഈ വഴിക്കുളള തീരുമാനങ്ങളൊക്കെയും എടുക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയ നീക്കങ്ങളെ എതിര്‍ക്കാന്‍ ശ്രമിച്ചിട്ടുളളവരാരും കോണ്‍ഗ്രസിലില്ല. അതുകൊണ്ടുതന്നെ മുന്‍പുണ്ടായിട്ടുളളപോലെ ദേശീയ തലത്തിലെ പിളര്‍പ്പോ രാഷ്‌ട്രീയ സംഘടനയില്‍ ഉണ്ടാകാനുളള സാദ്ധ്യത തീരെയിടയില്ലതാനും.
എങ്കിലും കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെ നിര്‍ദ്ദേശത്തെ അപ്പാടെ തിരസ്‌ക്കരിച്ച് സ്വന്തം ഇഷ്‌ടം നടപ്പാക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുമോ? മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി അദ്ധ്യക്ഷസ്ഥാനം ഒഴിയാന്‍ തയ്യാറെടുക്കുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തീരുമാനിച്ചുറപ്പിച്ച് മുന്നോട്ടു വെച്ച പേരാണ് ജി.കാര്‍ത്തികേയന്റേത്. പ്രതിരോധ മന്ത്രി എ.കെ. ആന്റണിക്കും കാര്‍ത്തികേയനോടാണു താല്‌പര്യം. വി.എം.സുധീരന്റെ പേര് പരിഗണനയില്‍ വന്നുവെങ്കിലും പൂര്‍ണമായ പിന്‍തുണ അദ്ദേഹത്തിന് കിട്ടിയില്ല. ഉമ്മന്‍ ചാണ്ടിക്ക് സുധീരനോട് വ്യക്തമായ അകല്‍ച്ചതന്നെയുണ്ട്. സുധീരന്‍ പ്രസിഡന്റായാല്‍ ഭരണം സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന ആശങ്ക ഉമ്മന്‍ചാണ്ടിക്കുണ്ട്.
അവസാനം ഇപ്പോഴും സാദ്ധ്യതയുളള രണ്ട് പേരുകള്‍ ജീ.കാര്‍ത്തികേയന്റേതും, വി.സി.സതീശന്റേതുമാണ്. അരാവും പി.സി.സി.ഐ പ്രസിഡന്റ്? തീരുമാനം അധികം നീളില്ല, തീര്‍ച്ച.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha