Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എയ്ഡഡ് സ്‌കൂളുകളില്‍ എട്ട് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക്ക് ആക്കുന്നു

11 SEPTEMBER 2016 12:39 PM IST
മലയാളി വാര്‍ത്ത

എയ്ഡഡ് സ്‌കൂളുകളില്‍ എട്ട് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക്ക് ആക്കുന്നതിന് വിപുലമായ പദ്ധതി ഐ.ടി @ സ്‌കൂള്‍ തയ്യാറാക്കി. സ്‌കൂളുകള്‍ ഹൈടെക്കാക്കുന്നതിനുള്ള പശ്ചാത്തല സംവിധാനം ഒരുക്കുന്നതടക്കമുള്ള പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. സ്‌കൂളുകളില്‍ മള്‍ട്ടിമീഡിയ സംവിധാനം ഒരുക്കും. എല്ലാ ക്ലാസും നെറ്റ് വര്‍ക്ക് ചെയ്ത് ഡിജിറ്റല്‍ സംവിധാനം ഉപയോഗപ്പെടുത്താന്‍ സജ്ജമാക്കുകയെന്നതാണ് പദ്ധതിയില്‍ പ്രധാനമായുള്ളത്.
അടിസ്ഥാന സൗകര്യവികസനം, കേന്ദ്രീകൃതമായ ഉള്ളടക്കം, അധ്യാപകര്‍ക്കുള്ള പരിശീലനം എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ വിഷയവും സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാധാരണ അധ്യയനത്തിനൊപ്പം ഐ.ടി. സാങ്കേതികവിദ്യകൂടി ഉപയോഗപ്പെടുത്തുമ്പോള്‍ അധിക അറിവ് ഉണ്ടാകുന്നതിനും ഉള്ളത് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുന്നതിനും കുട്ടികളെ സഹായിക്കും.
ഓരോ വിഷയത്തിനുമുള്ള കേന്ദ്രീകൃതമായ ഉള്ളടക്കം നല്‍കും. അധ്യാപകര്‍ക്ക് ഇതില്‍ പരിശീലനം നല്കും. കൂടാതെ ഉള്ളടക്ക നിര്‍മ്മിതി കൂടി അധ്യാപകരെ പരിശീലിപ്പിക്കും. അടുത്ത അധ്യയന വര്‍ഷത്തിന് മുമ്പ് അധ്യാപകരുടെ പരിശീലനം പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്.
ആലപ്പുഴ, പുതുക്കാട്, കോഴിക്കോട് നോര്‍ത്ത്, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ ഈ പദ്ധതി നിലവില്‍ നടന്നുവരുന്നു. നവംബര്‍; ഒന്നിന് ഈ സ്ഥലങ്ങളില്‍ ഹൈടെക്ക് ക്ലാസ് മുറികള്‍ എല്ലാ സ്‌കൂളിലും പൂര്‍ണമായി നിലവില്‍ വരും. ഈ സ്ഥലങ്ങളിലെ വിജയമാണ് പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കാന്‍ പ്രേരണയായത്.
പ്രൊഫ. ജയശങ്കര്‍ ചെയര്‍മാനും ഐ.ടി @ സ്‌കൂല്‍ഡയറക്ടര്‍ അന്‍വര്‍ സാദത്ത് കണ്‍വീനറുമായ മാസ്റ്റര്‍ടെകനിക്കല്‍; കമ്മിറ്റിയാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. പശ്ചാത്തല സൗകര്യവും മറ്റും ഏര്‍പ്പെടുത്തുന്നതിന് സുരക്ഷിതമായ ക്ലാസ് മുറികള്‍ വേണം. തദ്ദേശസ്ഥാപനങ്ങളാണ് പ്രധാനമായും ഇതിനുള്ള സൗകര്യം ഒരുക്കേണ്ടത്.
ഓരോ സ്‌കൂളിലും നിലവിലുള്ള സാങ്കേതികസൗകര്യം അറിയാനായി സര്‍വെ നടത്തിയിരുന്നു. അധ്യാപകര്‍ക്ക് നല്‍കുന്ന പരിശീലനത്തിനൊപ്പം കുട്ടികളില്‍;നിന്ന് സ്റ്റുഡന്റ് ഐ.ടി. കോഓര്‍ഡിനേറ്റര്‍മാരെ കൂടി തിരഞ്ഞെടുക്കും.
അവര്‍ക്കും പരിശീലനം നല്‍കും. ഒന്നരലക്ഷം അധ്യാപകര്‍ക്കാണ് ആദ്യം പരിശീലനം നല്‍കുക. ആദ്യഘട്ടമായി ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലത്തിലാണ് ക്ലാസുകല്‍ഹൈടെക്കാക്കുന്നത്. തുടര്‍ന്ന് െ്രെപമറി തലത്തിലും നടപ്പാക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെ മണ്ഡലമായ പുതുക്കാട് ഈ പദ്ധതി വിജയകരമായി നടപ്പാക്കുന്നുണ്ട്.
ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പദ്ധതി സംസ്ഥാനത്താകെ നടപ്പാക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തത്. തുടര്‍ന്ന് സംസ്ഥാന ബജറ്റില്‍; പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (5 minutes ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (17 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (30 minutes ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (49 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (2 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (2 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (3 hours ago)

Malayali Vartha Recommends