Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അധ്യാപികയുടെ മാനസികപീഡനം മൂലം വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത കേസ് ഓണം കഴിയുംവരെ അറസ്റ്റ് ഉണ്ടാകില്ല

12 SEPTEMBER 2016 09:26 AM IST
മലയാളി വാര്‍ത്ത

മൂവാറ്റുപുഴ ഗവ. മോഡല്‍ വി.എച്ച്.എസ്.സിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ പ്രധാനാധ്യാപികയുടെ അറസ്റ്റ് വൈകും. ഓണം കഴിയുന്നതുവരെ അറസ്റ്റ് ചെയ്യരുതെന്ന ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവുള്ളതിനത്തെുടര്‍ന്നാണ് അറസ്റ്റ് വൈകുന്നത്. മുന്‍കൂര്‍ ജാമ്യപേക്ഷയും ഇവര്‍ നല്‍കിയിട്ടുണ്ട്. പ്രധാനാധ്യാപിക ശാസിച്ചതിനത്തെുടര്‍ന്ന് തീ കൊളുത്തി ആത്മഹത്യ ചെയ്ത മഞ്ഞള്ളൂര്‍ മണിയന്തടം പനവേലില്‍ അനിധരന്റെ മകള്‍ നന്ദനയുടെ (17) മരണവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ പ്രധാനാധ്യാപിക സുനിതക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് കേസെടുത്തിട്ടുണ്ടന്ന് പൊലീസ് പറഞ്ഞു.
അധ്യാപികയുടെ മാനസികപീഡനം മൂലമാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കാണിച്ച് പിതാവ് അനിധരന്‍ ശനിയാഴ്ച മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് അധ്യാപികയെ സസ്‌പെന്‍ഡ്‌ചെയ്യുകയും വി.എച്ച്.എസ്.സി ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. സംഘം അടുത്തദിവസംതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന.
ഈ മാസം മൂന്നിന് ഉച്ചക്ക് ഒന്നരയോടെയാണ് കുട്ടിയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയത്. അന്ന് രാവിലെ സ്‌കൂളില്‍ പരീക്ഷക്കായെത്തിയ കുട്ടിയുടെ ബാഗ് അധ്യാപിക പരിശോധിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ ഉണ്ടോയെന്നറിയാനായിരുന്നു പരിശോധന. ഇതിനിടെ, ബാഗില്‍നിന്ന് കണ്ടെടുത്ത കത്തിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ പ്രധാനാധ്യാപിക മറ്റുള്ളവരുടെ മുന്നില്‍ കുട്ടിയെ ശാസിച്ചിരുന്നു. വീട്ടില്‍ വിളിച്ചുപറയുകയും ചെയ്തു.
ഇതോടെ മാനസികമായി തകര്‍ന്ന കുട്ടി വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വീടിന്റെ മുറ്റത്ത് നിന്നാണ് തീ കൊളുത്തിയത്. സംഭവം കണ്ട് എത്തിയ നാട്ടുകാര്‍ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 80ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ആറുദിവസത്തിനുശേഷം ശനിയാഴ്ച പുലര്‍ച്ചെ മരിച്ചു.
അധ്യാപികയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ മൃതദേഹവുമായി പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബന്ധുക്കള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഉന്നത ഇടപെടലുകളെ തുടര്‍ന്ന് ഇത് വേണ്ടെന്നുവെച്ചു. ഇതിനിടെ, കുട്ടിയുടെ മരണത്തിന് കാരണക്കാരിയായ അധ്യാപികയെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ചും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും സമരത്തിനൊരുങ്ങുകയാണ് യൂത്ത് കോണ്‍ഗ്രസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (4 minutes ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (16 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (29 minutes ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (48 minutes ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (1 hour ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം...  (1 hour ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (1 hour ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (2 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (2 hours ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (2 hours ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (3 hours ago)

Malayali Vartha Recommends