മന്ത്രി അറിയാതെ കോടിക്കളി ടി.ഒ.സൂരജ് തെറിക്കും

പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെ നോക്കുകുത്തിയാക്കി പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ് നടത്തിയ കോടികളുടെ ഇടപാട് മന്ത്രി ഇടപെട്ട് തടഞ്ഞെങ്കിലും സൂരജിന് സെക്രട്ടറി സ്ഥാനം നഷ്‌ടമാകും. സൂരജിനെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നും അടിയന്തിരമായി നീക്കണമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് മുഖ്യമന്ത്രിക്ക് കത്തു നല്‍കി. ഭവനനിര്‍മ്മാണ വകുപ്പിന്റെ ചുമതലയും സൂരജിനാണ്.
നാലാം തലമുറ ബ്രോഡ്‌ബാന്റ് കണക്ഷന് വേണ്ടി സംസ്ഥാനത്തെ റോഡുകളിലൂടെ ഒപ്‌റ്റിക് ഫൈബര്‍ കേബിളിടുന്നതിനാണ് റിലയന്‍സ് ജിയോ ഇന്‍ഫോടെക്കിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയത്. അനുമതി നല്‍കി ഉത്തരവിറക്കിയെങ്കിലും മന്ത്രി ഇബ്രാഹിം കുഞ്ഞ് ഫയല്‍ കണ്ടിരുന്നില്ല. ഉത്തരവിറക്കിയശേഷം ഫയല്‍ മന്ത്രിക്ക് നല്‍കുകയായിരുന്നു. ജി.ഒ (എം.എസ്) 89/2014 പൊതുമരാമത്ത് എന്ന നമ്പറിലുളള ഉത്തരവ് പുറത്തിറക്കിയത് ശ്രദ്ധയില്‍ പെട്ട മന്ത്രി തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഉത്തരവിറക്കിയതിനെതിരെ വകുപ്പ് സെക്രട്ടറി റ്റി.ഒ സൂരജിന്റെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് ഫയല്‍ മുഖ്യമന്ത്രിക്ക് നല്‍കുകയായിരുന്നു.
സൂരജില്‍ നിന്നും വിശദീകരണം തേടാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. സൂരജിന്റെ നടപടിയെ ഇബ്രാഹിം കുഞ്ഞ് ഫയലില്‍ കണക്കറ്റ് വിമര്‍ശിച്ചിട്ടുണ്ട്. കോട്ടയം, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് കേബിളിടാന്‍ സര്‍ക്കാര്‍ ആദ്യം സമ്മതം നല്‍കിയത്. കേബിളിട്ടശേഷം റോഡ് പഴയപടിയാക്കുമെന്ന് കാണിച്ച് ഒരു സമ്മതപത്രം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവില്‍ റിലയന്‍സിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ കുഴിക്കുന്ന റോഡുകള്‍ നന്നാക്കുന്നതിനുളള വ്യവസ്ഥകള്‍ വയ്‌ക്കാത്തതു കാരണമാണ് റിലയന്‍സിന് നല്‍കിയ ഉത്തരവ് പിന്‍വലിച്ചതെന്ന് റ്റി.ഒ. സൂരജ് പിന്നീട് വിശദീകരിച്ചു. ഇത് ശരിയല്ല.
തന്ത്രപ്രധാനമായ തീരുമാനങ്ങളെടുക്കുമ്പോള്‍ ഭരണനേതൃത്വത്തിന്റെ അനുമതി വാങ്ങണമെന്ന കീഴ്‌വഴക്കമാണ് സൂരജ് നിര്‍ദ്ദേശിച്ചത്. നേരത്തെ തന്നെ വിവാദ നായകനാണ് സൂരജ്. കോഴിക്കോട് ജില്ലാ കളക്‌ടറായിരിക്കെ അദ്ദേഹം ആരോപണങ്ങള്‍ക്ക് വിധേയനായിരുന്നു. എന്നാല്‍ മന്ത്രി വി.കെ. കുഞ്ഞാലിക്കുട്ടിയുമായി സൂരജിന് അടുത്ത ബന്ധമുണ്ട്. അങ്ങനെയാണ് കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്ഥനായ ഇബ്രാഹിം കുഞ്ഞിന് സൂരജിനെ ലീഗ് നേതൃത്വം കൈമാറിയത്.
ഇബ്രാഹിം കുഞ്ഞിനേക്കാള്‍ സുരജിന് താല്‌പര്യം കുഞ്ഞാലിക്കുട്ടിയെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ വിവാദം ഇതിന്റെ തുടര്‍ച്ചയാണെന്നും സുചനയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha