ഏഴുവയസുകാരനെ പിതാവ് തലയ്ക്കടിച്ച് കൊന്നു

മൂവാറ്റുപുഴയില്‍ ഏഴുവയസുകാരനെ പിതാവ് തലയ്ക്കടിച്ച് കൊന്ന് കുഴിച്ചുമൂടി. ഏഴ് വയസുകാരനായ വസുദേവ് എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. നാല് ദിവസമായി കുട്ടിയേയും പിതാവിനേയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് കുട്ടിയ്ക്കും പിതാവിനും വേണ്ടിയുള്ള അന്വേഷണം തുടര്‍ന്നുവരികയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം കുട്ടിയുടെ പിതാവ് ബാബു പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.
വസുദേവിനെ തലയ്ക്കടിച്ച് കൊന്ന് കുഴിച്ചുമൂടുകയായിരുന്നു എന്ന് ബാബു തന്നെയാണ് പോലീസിനോട് പറഞ്ഞത് എന്നാണ് വിവരം. കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം കുഴിച്ചിട്ട സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha

























