കണ്ണൂരില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ആയിരത്തിലധികം പാന്‍മസാല പാക്കറ്റുകള്‍ പിടിച്ചെടുത്തു

കണ്ണൂര്‍ നഗരത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ആയിരത്തിലധികം പാക്കറ്റ് പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. നഗരത്തിലെ വിവിധകടകളിലും ഇതരസംസ്ഥാനക്കാര്‍ താമസിക്കുന്ന കോളനികളിലും നടത്തിയ റെയ്ഡിലാണ് ലഹരി ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്.
ഓണത്തോട് അനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ ജില്ലയില്‍ ഉടനീളം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നഗരത്തിലെ കടകളിലും എക്‌സൈസ് സംഘം പരിശോധന നടത്തിയത്. കടകളില്‍ ഒളിപ്പിച്ച നിലയിലാണ് പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. നിരോധിത പാന്‍മസാലകളായ ഹാന്‍സ് ,കൂള്‍ പാന്‍പരാഗ്, മറ്റ് പൊടിയുല്‍പ്പന്നങ്ങള്‍ എന്നിവയാണ് കൂടുതലായും കസ്റ്റഡിയിലെടുത്തത്.
കടകളില്‍ പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ എത്തിച്ചുനല്‍കുന്ന ഏജന്റുമാരെക്കുറിച്ച് വിവരം ലഭിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതരസംസ്ഥാനക്കാരാണ് ട്രെയിനുകളില്‍ വ്യാപകമായി പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ നഗരത്തില്‍ എത്തിക്കുന്നതെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പിടിക്കപ്പെടുന്നവര്‍ക്ക് ശിക്ഷകുറവായതാണ് പാന്‍മസാലകടത്തും ഉപയോഗവും കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍
https://www.facebook.com/Malayalivartha
























