Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവിഹിത ബന്ധം ആരോപിച്ച യുവാവിനെ മുളകുപൊടിയെറിഞ്ഞ് ഓടിച്ചു; രണ്ടു വര്‍ഷത്തിന് ശേഷം തിരുവോണ നാളില്‍ പ്രതികാരം ചെയ്തു

17 SEPTEMBER 2016 12:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം

രണ്ടു വര്‍ഷം മുന്‍പുണ്ടായ സംഭവത്തിനു തിരുവോണ നാളില്‍ പ്രതികാരം. അവിഹിത ബന്ധം ആരോപിച്ച് യുവാവിനെ പിന്തുടര്‍ന്ന് സദാചാരപ്പൊലീസ് ചമഞ്ഞ് വിരട്ടാന്‍ ശ്രമിച്ചപ്പോള്‍ മുളകുപൊടി എറിഞ്ഞ് ഓടിച്ചതിന്റെ പ്രതികാരമായി യുവാവിനെ തിരുവോണ നാളില്‍ മര്‍ദിച്ചു ഒരു സംഘം കൊലപ്പെടുത്തുകയായിരുന്നു. ചിറ്റാര്‍ കൊടുമുടി കൃഷ്ണവിലാസം വിനോദാ(53)ണ് തിരുവോണനാളില്‍ നടുറോഡില്‍ മര്‍ദനമേറ്റ് മരിച്ചത്. കൊലക്കേസില്‍ കൊടുമുടി പള്ളിപ്പറമ്പില്‍ ആനന്ദന്റെ മകന്‍ അഖില്‍ ആനന്ദ് (27), മേപ്പുറത്ത് സന്തോഷിന്റെ മകന്‍ അഖിലേഷ് (20), തടത്തില്‍ രാമചന്ദ്രന്റെ മകന്‍ ടി.ആര്‍ രഞ്ജുമോന്‍(25), തടത്തില്‍ പ്രഭാകരന്റെ മകന്‍ ടി.പി. രവി (49) എന്നിവരാണ് അറസ്റ്റിലായത്.

രണ്ടു വര്‍ഷം മുമ്പ് പ്രതികളായ അഖില്‍ ആനന്ദന്‍, അഖിലേഷ്, രഞ്ജുമോന്‍ എന്നിവരും കൊടുമുടി സ്വദേശി അനീഷും ചേര്‍ന്ന് വിനോദുമായി ഏറ്റുമുട്ടിയിരുന്നു. ഭാര്യയെയും കുടുംബത്തെയും ഉപേക്ഷിച്ചു കഴിയുന്ന വിനോദ് ഒരു സ്ത്രീയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഇത് പിടികൂടാന്‍ സദാചാരപ്പൊലീസ് ചമഞ്ഞ് എത്തിയ പ്രതികളെ അന്ന് വിനോദും ഒപ്പമുള്ള സ്ത്രീയും ചേര്‍ന്ന് മുളകുപൊടി വിതറി അടിച്ച് ഓടിച്ചിരുന്നു. അതിന്റെ പ്രതികാരത്തിനായി തക്കം പാര്‍ത്തിരിക്കുകയായിരുന്നു പ്രതികള്‍.

കഴിഞ്ഞ ഒമ്പതുവര്‍ഷമായി കൊടുമുടിയിലെ വീടുമായി ബന്ധമില്ലാതിരുന്ന വിനോദ് അമ്മയെ കാണാനാണ് തിരുവോണ ദിവസം ഇവിടെ എത്തിയത്. വരുന്ന വഴിക്ക് വിനോദ് സുഹൃത്തും കുഴല്‍കിണര്‍ കരാറുകാരനുമായ രവിയുടെ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ഒരു കുപ്പി മദ്യം എടുത്തു കൊണ്ടുപോയി. വിവരമറിഞ്ഞെത്തിയ രവി വിനോദിനെ വിളിച്ചു വരുത്തി. ഇവര്‍ തമ്മില്‍ മദ്യത്തിന്റെ പേരില്‍ ഒരു മണിക്കൂറോളം കൊടുമുടി ജങ്ഷനില്‍ വാക്കുതര്‍ക്കമുണ്ടായി.

താന്‍ എടുത്തതിനു പകരം ചിറ്റാറില്‍ പോയി മദ്യം വാങ്ങി വരാമെന്നുപറഞ്ഞ് ബൈക്കില്‍ വിനോദ് പോയി. ഈ സമയം പടയണിപ്പാറ ജങ്ഷനിലുണ്ടായിരുന്ന അഖിലും അഖിലേഷും രഞ്ജുമോനും അനീഷും ചേര്‍ന്ന് വിനോദിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അവശനായ വിനോദിനെ ആശുപത്രിയില്‍ എത്തിക്കാന്‍ നാട്ടുകാര്‍ തുനിഞ്ഞപ്പോള്‍ തടസപ്പെടുത്തുകയും ചെയ്തു. സംഭവസ്ഥലത്തു വച്ചു തന്നെ വിനോദ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അനീഷ് കൂടി പിടിയിലാകാനുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസ്... ഈ മാസം 25നകം കൊല്ലം വിജിലൻസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ  (44 minutes ago)

ഇ.ഡി. ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു  (56 minutes ago)

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാളെ... തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്‌ പ്ര​സി​ഡ​ന്റ്‌ കെ. ​ജ​യ​കു​മാ​ർ ഭ​ഗ​വാ​ൻ പാ​ർ​ഥ​സാ​ര​ഥി​ക്ക് സ​മ​ർ​പ്പി​ച്ച്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും  (57 minutes ago)

ഗുരുവായൂർ ക്ഷേത്രത്തിൽ 3മാസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് കൃഷ്ണനാട്ടം കളിക്ക് തുടക്കമാകും.. .  (1 hour ago)

പ്രശസ്ത ഫിലിം ടെക്നീഷ്യൻ സുധീർ ചിത്രാഞ്ജലി അന്തരിച്ചു...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്തിന് ജാമ്യം  (1 hour ago)

പക്ഷാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ പി.പി. യൂസഫ് നിര്യാതനായി  (2 hours ago)

നീറ്റ് പരീക്ഷ സിബിടി രീതിയിലേക്ക്: തയ്യാറെടുപ്പുകളുമായി എൻടിഎ  (2 hours ago)

ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ;  (2 hours ago)

ഓഹരി വിപണിയിൽ നേട്ടം...  (3 hours ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (3 hours ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (3 hours ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (4 hours ago)

Malayali Vartha Recommends