Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...


സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...


ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ..ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം.. മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി..

നാളെ എല്‍ഡിഎഫ് യോഗം; പുതിയ മദ്യനയത്തിന് കളമൊരുങ്ങും: പ്രതീക്ഷയോടെ ബാറുടമകള്‍, അതിലും പ്രതീക്ഷയോടെ മദ്യപര്‍

19 SEPTEMBER 2016 02:43 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്‌ക്കുശേഷം അവധി

ഒരു പിടിയും കിട്ടാതെ മലയാളികൾ... വിലയിടിവിന് ആയുസ്സ് ഒരു ദിവസം മാത്രം; സ്വർണം വീണ്ടും കുതിക്കുന്നു

പോലീസ് സേനാ റിക്രൂട്ട്‌മെന്റിൽ 30 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർക്ക് പരുക്ക്

കളം നിറഞ്ഞ് ആര്യ രാജേന്ദ്രൻ... ഭർത്താവിന്റെ നാട്ടിൽ പുതിയ രാഷ്ട്രീയ ഇന്നിങ്‌സ്, ആദ്യ വേദിയിൽ തന്നെ തീപ്പൊരി പ്രസംഗം

മദ്യപര്‍ക്ക് സന്തോഷവാര്‍ത്ത വരുന്നെന്ന് സൂചന.നാളെ വല്ലതും നടക്കുമോ. സിറ്റികളിലെ ബിവറേജിന് മുന്നില്‍ ക്യൂനില്‍ക്കുന്ന ചേട്ടന്‍മാര്‍ വലിയ പ്രതീക്ഷയില്‍ നാളെ നടക്കുന്ന ഇടതുമുന്നണി യോഗത്തെക്കുറിച്ച് സംസാരിക്കുന്നു. സംഭവം സീക്രട്ടല്ല. ഹോട്ടാണ്
സംസ്ഥാനത്തെ പുതിയ മദ്യനയം നാളെ ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ചയാവും. വിവിധ വകുപ്പുകളുടെ അഭിപ്രായം സ്വരൂപിച്ച ശേഷം അടുത്ത നിയമസഭ സമ്മേളനത്തില്‍ മദ്യനയം അവതരിപ്പിക്കാനാണ് ഇടതു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന. അതേസമയം, യുഡിഎഫിന്റെ മദ്യനയപ്രകാരം ഒക്‌റ്റോബര്‍ രണ്ടിനു നിലവിലുള്ള ബിവ്‌റെജസ്, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളുടെ പത്തുശതമാനം പൂട്ടേണ്ടതാണ്. ഇതു മറികടക്കാന്‍ എക്‌സൈസ് വകുപ്പ് നിന്നു പ്രത്യേക ഉത്തരവിറക്കുന്നതു സംബന്ധിച്ചു എല്‍ഡിഎഫ് യോഗത്തിന്റെ അനുമതിയോടെ അന്തിമ തീരുമാനമെടുക്കും.
നിലവിലുള്ള മദ്യവില്‍പ്പനശാലകള്‍ ഇനി അടച്ച് പൂട്ടില്ലെന്നു എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്റെ മദ്യനയം തിരുത്തു മെന്ന് എല്‍ ഡി എഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. വകുപ്പ് മന്ത്രിയും മുന്നണി നേതൃത്വവും ഈ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ പുതിയ മദ്യന യത്തിനും സര്‍ക്കാര്‍ രൂപം നല്‍കും. പുതിയ മദ്യനയം രൂപപ്പെടുത്തുമെന്ന് നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ടൂറിസം രംഗത്ത് മദ്യനയം വന്‍തിരിച്ചടിയുണ്ടാക്കിയതായി വകുപ്പ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. മദ്യനയത്തില്‍ സമഗ്രമായ മാറ്റം ആവശ്യപ്പെട്ട് ടൂറിസം വകുപ്പ് എക്‌സൈസ് മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തും നല്‍കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാകും മദ്യനയം തയാറാക്കുക. ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തനാനുമതി നല്‍കുക എന്ന ലക്ഷ്യത്തിലേക്കാണു സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നത്.
അതേസമയം, സംസ്ഥാനത്തെ ബിവ്‌റെജ്‌സ് ഔട്ട്‌ലെറ്റുകളില്‍ 750 മില്ലിലിറ്റര്‍ കുപ്പിക്ക് 400 രൂപയില്‍ താഴെയുള്ള മദ്യം സുലഭമാക്കണമെന്ന് അറിയിച്ച് ബിവ്‌കോ എംഡി ഡിസ്ലെറി അ ധികൃതകര്‍ക്ക് കത്തയച്ചു. ഓണം പ്രമാണിച്ചാണ് ഇത്തരമൊരു കത്തയച്ചത്. അടുത്ത കാലങ്ങളായി വിലകുറഞ്ഞ മദ്യത്തിന് ഔട്ട്‌ലെറ്റുകളില്‍ ദൗര്‍ലഭ്യം അനുഭവപ്പെടുന്നെന്നു കത്തില്‍ വ്യക്തമാക്കുന്നു. ഔട്ട്‌ലെറ്റിലെ സ്‌റ്റോക്കിന്റെ 14 ശതമാനത്തിലേക്ക് വിലകുറഞ്ഞ മദ്യം താഴ്ന്നിട്ടുണ്ട്. ഓണക്കാലത്ത് ഇത് 25 ശതമാനത്തിലേക്ക് ഉയര്‍ത്തണമെന്നും കുറഞ്ഞത് മറ്റു സമയങ്ങളില്‍ കുറഞ്ഞത് 15% എങ്കിലും വില കുറഞ്ഞ മദ്യം ഔട്ട്‌ലെറ്റുകളില്‍ ഉറപ്പാക്കണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
മദ്യനിരോധനത്തിന് പകരം മദ്യവര്‍ജനം എന്ന നയമാണ് എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാനത്തിന്റെ റവന്യൂവരുമാനത്തിന്റെ മൂന്നിലൊന്നും മദ്യവില്‍പ്പനയില്‍ നിന്നാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലവും നയംമാറ്റത്തിനു കാരണമായി സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. നിലവാരമില്ലാത്ത 418 ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണു ഘട്ടംഘട്ടമായുള്ള മദ്യനി രോധനം ലക്ഷ്യമിട്ട് യുഡിഎഫ് പുതിയ മദ്യനയം കൊണ്ടുവന്നത്.
ഇതനുസരിച്ച് ഫൈവ്സ്റ്റാര്‍ ഒഴികെയുള്ള എല്ലാബാറുകളും അടച്ചു പൂട്ടി. പിന്നീട് പൂട്ടിയ ബാറുകള്‍ക്കെല്ലാം ബിയര്‍, വൈന്‍ ലൈസന്‍സ് നല്‍കി. യുഡിഎഫ് മദ്യനയത്തിനു മുന്‍പു സംസ്ഥാനത്ത് 732 ബാര്‍ ഹോട്ടലുക ളാണുണ്ടായിരുന്നത്. നിലവില്‍ 28 പഞ്ചനക്ഷത്രഹോട്ടലുകള്‍ക്കാണ് ബാര്‍ ലൈസന്‍സുള്ളത്. എന്നാല്‍ 815 ബിയര്‍, വൈന്‍ പാര്‍ലറുകള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. കൂടാതെ, മദ്യംവിളമ്പാന്‍ ലൈസന്‍സുള്ള 33 ക്ലബ്ബുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 
നാളെ പലതും അറിയാനുള്ള നല്ല സൂചനകള്‍ ഉണ്ടാകുമെന്നാണ് ഇരുട്ടുമുറി സംസാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്‌ക്കുശേഷം അവധി  (20 minutes ago)

ഒരു പിടിയും കിട്ടാതെ മലയാളികൾ... വിലയിടിവിന് ആയുസ്സ് ഒരു ദിവസം മാത്രം; സ്വർണം വീണ്ടും കുതിക്കുന്നു  (23 minutes ago)

ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തുടരെ മൂന്നാം സമനില...  (43 minutes ago)

എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല... സഹികെട്ടെന്ന് ഭർത്താക്കന്മാർ! ഒടുവിൽ രണ്ടുപേരെയും കൊന്ന് കാട്ടിൽ കുഴിച്ചിട്ടു; സഹോദരങ്ങളുടെ ക്രൂരത  (48 minutes ago)

പോലീസ് സേനാ റിക്രൂട്ട്‌മെന്റിൽ 30 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (57 minutes ago)

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുപേർക്ക് പരുക്ക്  (1 hour ago)

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക താരം വിയാന്‍ മള്‍ഡര്‍  (1 hour ago)

കളം നിറഞ്ഞ് ആര്യ രാജേന്ദ്രൻ... ഭർത്താവിന്റെ നാട്ടിൽ പുതിയ രാഷ്ട്രീയ ഇന്നിങ്‌സ്, ആദ്യ വേദിയിൽ തന്നെ തീപ്പൊരി പ്രസംഗം  (1 hour ago)

സങ്കടക്കാഴ്ചയായി... ചാലിയാറിൽ എടവണ്ണ സീതിഹാജി പാലത്തിനുസമീപം സ്വർണം അരിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (1 hour ago)

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്തവണ സമ്മാനമായി നൽകുന്നതെന്ന് മുഖ്യമന്ത്രി  (1 hour ago)

മുഖ്യമന്ത്രിയുടെ ചാവേറല്ല, ഷാഫി ഇരയുമല്ല... എന്നെ ക്രൂശിക്കാൻ നടക്കുന്നു; നിലപാട് കടുപ്പിച്ച് ഉണ്ണിത്താൻ... കോൺഗ്രസിൽ വീണ്ടും പോർമുഖം  (1 hour ago)

അമേരിക്കയില്‍ ആഞ്ഞടിച്ച് 'നോര്‍-ഈസ്റ്റര്‍' കൊടുങ്കാറ്റ്... പലയിടത്തും വെള്ളപ്പൊക്കം, മണിക്കൂറില്‍ 70 മൈല്‍ (112 കി.മീ) വരെ വേഗതയില്‍ വീശിയടിച്ച കാറ്റും മഞ്ഞുവീഴ്ചയും തീരദേശ വെള്ളപ്പൊക്കവും ദശലക്ഷക്കണ  (2 hours ago)

അമേരിക്കയിൽ കനത്ത കൊടുങ്കാറ്റ്... ഒൻപത് ലക്ഷം പേർക്ക് വൈദ്യുതിയില്ല, നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി, കൊടുങ്കാറ്റും മോശം കാലാവസ്ഥയും ജനജീവിതത്തെ ബാധിക്കുന്നു  (2 hours ago)

സഹിക്കാനാവാതെ ഉണ്ണിത്താനും മകനും... അന്ന് വടകരയിലേക്ക് പോയില്ലായിരുന്നെങ്കിൽ ആരാ! വീണ്ടും ഷാഫിക്കായി രമേഷ് പിഷാരടി; ഗുരു-ശിഷ്യ ബന്ധം പറഞ്ഞ് രാജ്‌മോഹൻ ഉണ്ണിത്താൻ, കോൺഗ്രസിൽ വീണ്ടും വാക്പോര്  (2 hours ago)

'ചക്കക്കൊമ്പനെ' പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള വനംവകുപ്പിന്റെ 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യം രണ്ടാംദിനവും പരാജയം... ദൗത്യം ഇന്ന് വീണ്ടും... ആറ് വാർഡുകളിൽ നിരോധനാജ്ഞ തുടരും  (2 hours ago)

Malayali Vartha Recommends