ഇ.അഹമ്മദ് നിന്നാല്‍ തോല്‍പ്പിക്കുമെന്ന് ലീഗ്

കേന്ദ്രമന്ത്രി ഇ.അഹമ്മദ് ഇക്കുറി മലപ്പുറത്ത് മത്സരിക്കുകയാണെങ്കില്‍ തോല്‍ക്കുമെന്ന് സര്‍വേ ഫലം. ഇ.അഹമ്മദിനെ മാറ്റി മറ്റൊരു സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാന്‍ ലീഗ് ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ലീഗിന്റെ അഖിലേന്ത്യാ അധ്യക്ഷനായ അഹമ്മദ് ഒരു കാരണവശാലും മാറില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു. പ്രായാധിക്യം കാരണം രോഗങ്ങള്‍ അലട്ടുന്ന അഹമ്മദ് മാറി നില്‍ക്കണമെന്ന് പാണക്കാട് ശിഹാബ് തങ്ങള്‍ അഹമ്മദിനെ അറിയിച്ചു.
അഹമ്മദ് മത്സരിച്ചാല്‍ ലീഗിന് ഒരു സീറ്റ് നഷ്‌ടമാകുമെന്ന് പാണക്കാട് തങ്ങള്‍ അഹമ്മദിനോട് തുറന്നു പറഞ്ഞു. മണ്‌ഡലത്തിനു വേണ്ടി അഹമ്മദ് യാതൊന്നും ചെയ്യുന്നില്ലെന്ന് ലീഗില്‍ തന്നെ അഭിപ്രായമുണ്ട്. പ്രായാധിക്യം വന്ന നേതാക്കള്‍ മാറി നില്‍ക്കണമെന്ന അഭിപ്രായമാണ് ലീഗ് നേതൃത്വത്തിനുള്ളത്. മലപ്പുറം മണ്‌ഡലത്തിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ പോലും അഹമ്മദിന് പിന്തുണയില്ല. മണ്‌ഡലത്തില്‍ പ്രവര്‍ത്തകരുമായി പോലും അഹമ്മദ് ബന്ധപ്പെടാറില്ലത്രേ. കൂടുതല്‍ സമയവും അദ്ദേഹം വിദേശത്താണ്. മണ്‌ഡലത്തില്‍ നടക്കുന്ന പൊതു പരിപാടികളില്‍ പോലും അഹമ്മദ് പങ്കെടുക്കുന്നില്ലെന്ന് ആരോപണമുണ്ട്.
നേരത്തെ ലീഗ് എം.പിയായിരുന്ന ബനാത്ത് വാലയെ കാണണമെങ്കില്‍ പ്രവര്‍ത്തകര്‍ക്ക് മുംബെയില്‍ പോകണമായിരുന്നു. അഹമ്മദിനെ ഡല്‍ഹിയില്‍ ചെന്നാലും കാണാനാവില്ലെന്നാണ് പ്രവര്‍ത്തകരുടെ പരാതി. സാധാരണക്കാര്‍ക്ക് അഹമ്മദിനെ കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും ഫലത്തില്‍ മലപ്പുറത്തിന് എം.പി യില്ലെന്നും പരാതികളുണ്ട്.
പൊന്നാനിയിലെ കുറിച്ചും ലീഗിന് ശുഭ പ്രതീക്ഷയില്ല. ഇ.ടി. മുഹമ്മദ് ബഷീറും ആര്യാടന്‍ മുഹമ്മദും തമ്മിലുള്ള പോരാണ് കാരണം. പൊന്നാനിയില്‍ ബഷീര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്നാണ് ലീഗ് നേതൃത്വം കരുതുന്നു. എന്നാല്‍ ഇ.ടിയെ ഒഴിവാക്കാനുമാവില്ല. അതിനാല്‍ ഇ.ടിയെ മലപ്പുറത്തേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. മലപ്പുറത്തും പൊന്നാനിയിലും കോണ്‍ഗ്രസ് വോട്ടുകള്‍ ലീഗിന് പോള്‍ ചെയ്യാനിടയില്ലെന്നും ലീഗ് നേതൃത്വം വിശ്വസിക്കുന്നു.
അഹമ്മദിന് പൊന്നാനി നല്‍കാന്‍ ഒരാലോചന ഉണ്ടായെങ്കിലും പൊന്നാനിയിലെ ലീഗ് പ്രവര്‍ത്തകര്‍ ഇതിനോട് യോജിക്കുന്നില്ല. കോണ്‍ഗ്രസ് തങ്ങളെ വാരുകയാണെങ്കില്‍ മറ്റ് മണ്‌ഡലങ്ങളില്‍ കോണ്‍ഗ്രസിനെ വാരണമെന്നും ലീഗ് തീരുമാനിക്കും. ഇത്തരം കാര്യങ്ങള്‍ യു.ഡി.എഫിന്റെ സീറ്റ് വിഭജന ചര്‍ച്ചയില്‍ ഉന്നയിക്കാന്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയെ ലീഗ് നേതൃത്വം ചുമതലപ്പെടുത്തി. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വോട്ടു ചോര്‍ച്ച കണ്ടെത്താനും ലീഗ് ശ്രമം തുടങ്ങി. ഭിന്നിച്ച് നില്‍ക്കുന്നവരെ അനുനയിപ്പിക്കാനും ശ്രമം തുടങ്ങിക്കഴിഞ്ഞു. ലീഗ് തന്നെ നടത്തിയ സര്‍വേയിലാണ് അഹമ്മദിനെ സ്വന്തം ആളുകള്‍ തോല്‍പ്പിക്കുമെന്ന് മനസിലാക്കിയത്.
https://www.facebook.com/Malayalivartha