കെ.കെ രമ നിരാഹാര സമരത്തിലേക്ക്

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. സെക്രട്ടേറിയറ്റിന് മുന്നില്‍ ഫിബ്രവരി മൂന്നിന് നിരാഹാരസമരം ആരംഭിക്കും.
ടി.പി ചന്ദ്രശേഖരനെ കൊന്നതാരാണെന്ന് മറച്ചുവെക്കാനുള്ള ഒത്തുതീര്‍പ്പുകള്‍ക്ക് എതിരെയാണ് സമരമെന്ന് ആര്‍.എം.പി നേതാവ് എന്‍.വേണു പറഞ്ഞു. എല്ലാ ജില്ലകളില്‍നിന്നും സമരത്തിന് പിന്തുണ നല്‍കാന്‍ ആര്‍.എം.പി പ്രവര്‍ത്തകര്‍ എത്തും. തീരുമാനമാകുന്നത് വരെ റിലേ നിരാഹരമിരിക്കുമെന്ന് എന്‍.വേണു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിധിയില്‍ പൂര്‍ണ്ണ തൃപ്‌തിയില്ലെന്ന് കെ.കെ രമ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. ടി.പി വധത്തില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലാ കമ്മിറ്റികള്‍ക്ക് പങ്കുണ്ടെന്ന് കോടതിവിധി വന്നതോടെ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സി.പി.എമ്മിന്റെ ഏതൊക്കെ മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് അറിയണം. അതിനാണ് സമരമെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha