സമ്പന്നരുടെ പിടലിക്ക് പിടിച്ച് മാണി; ഗ്രീന്‍ ബജറ്റ്; സമ്മിശ്ര പ്രതികരണം

കാറെടുക്കുന്നവര്‍ ജാഗ്രതൈ. സംസ്ഥാന നികുതിയില്‍ സ്വകാര്യ ചരക്ക് വാഹനങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ചു. ഓട്ടോറിക്ഷകള്‍ക്കും നികുതി കൂട്ടി. ഇതുവഴി 110 കോടിയാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. ടാക്‌സി കാറുകള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് നികുതി 7000 രൂപയാണ്. ചെറിയ കാറുകളുടെ നികുതി 12% ആക്കി. ആഡംബര ബൈക്കുകള്‍ക്കും അധികനികുതി ഏര്‍പ്പെടുത്തി. 1500 സി.സി.യില്‍ കൂടുതലുളള ടാക്‌സി കാറുകള്‍ക്ക് ലക്ഷ്വറി ടാക്‌സ് ഏര്‍പ്പെടുത്തി വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയും വര്‍ദ്ധിപ്പിച്ചു. സമ്പന്നരുടെ പിടലിക്ക് പിടിച്ച കെ.എം.മാണിയുടെ ബജറ്റിന് കേരളം വലിയ വരവേല്‌പാണ് നല്‍കിയിരിക്കുന്നത്.
കാര്‍ഷികമേഖലയെ കൈയയച്ച് സഹായിക്കാന്‍ കര്‍ഷകന്‍ കൂടിയായ കെ.എം.മാണി ബജറ്റില്‍ ശ്രമിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയ്‌ക്ക് 629 കോടിയാണ് ബജറ്റില്‍ നീക്കി വച്ചത്. കൊച്ചിയില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുമെന്ന പ്രഖ്യാപനം കൈയടി നേടി. കോട്ടയം മെഡിക്കല്‍ കോളേജിന്റെ കാന്‍സര്‍ ചികിത്സാകേന്ദ്രത്തിന് അഞ്ചുകോടി നീക്കി വച്ചു. കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിന് 18 കോടി വകയിരുത്തി.
കര്‍ഷകപ്രിയമാണെങ്കിലും വിലക്കയറ്റം രൂക്ഷമാക്കുമെന്നാണ് സാമ്പത്തികലോകം വിലയിരുത്തുന്നത്. കര്‍ഷകര്‍ക്ക് 90% സര്‍ക്കാര്‍ പ്രീമിയത്തില്‍ ഇന്‍ഷ്വറന്‍സ് നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിന് ആയിരക്കണക്കിന് കര്‍ഷകര്‍ പിന്തുണ പ്രഖ്യാപിച്ചു.
മദ്യപിക്കുന്നവരുടെ കീശ കാലിയാക്കാന്‍ കെ.എം.മാണി തീരുമാനിച്ചു. അതേസമയം എല്‍.പി.ജി സിലിണ്ടറിന്റെ വില കുറയ്‌ക്കുകയും ചെയ്‌തു. ഗോതമ്പുപൊടിയും ഉഴുന്നുപൊടിക്കും വില കുറയും.
കെ.എസ്.ആര്‍.റ്റി.സിയെ കൈയയച്ച് സഹായിക്കാനും കെ.എം.മാണി മറന്നില്ല. മന്ത്രി മാറിയെങ്കിലും 150 കോടി ട്രാന്‍സ്‌പോര്‍ട്ട് വികസനത്തിനായി നീക്കിവച്ചു. ആര്യാടന്റെ പിണക്കം മാറി. 270 കോടിയാണ് വൈദ്യുതവകുപ്പിന് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് പത്തു ശതമാനമാണ് വില വര്‍ദ്ധിപ്പിച്ചത്. ആഭ്യന്തരമന്ത്രിയുടെ സമ്മാനം പോലെ തിരുവനന്തപുരത്ത് നിന്നും ഹരിപ്പാട്ടേക്ക് സബര്‍ബന്‍ റയില്‍വേ അനുവദിച്ചു. 5000 രൂപയില്‍ കൂടുതലുള്ള വില്‌പനയ്‌ക്ക് ബില്‍ നല്‍കിയില്ലെങ്കില്‍ പതിനായിരം രൂപ പിഴയായിരിക്കും.
ബജറ്റില്‍ വിലക്കയറ്റം പ്രതീക്ഷിച്ചില്ലെന്ന് സാമ്പത്തികലോകം പ്രതികരിച്ചു. സ എന്നാല്‍ കര്‍ശനമായ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ധനമന്ത്രിക്ക് ഇതില്‍ കൂടുതലൊന്നും ചെയ്യാനില്ലെന്നതാണ് സത്യം.
https://www.facebook.com/Malayalivartha