ആന്റണി തിരുവനന്തപുരത്തും വയലാര്‍ രവി ആറ്റിങ്ങലും വി.എം. സുധീരന്‍ ആലപ്പുഴയിലും മത്സരിച്ചേക്കും?

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ.കെ. ആന്റണി, വയലാര്‍ രവി, വി.എം. സുധീരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തിയുള്ള സ്‌ഥാനാര്‍ഥിപ്പട്ടിക ഹൈക്കമാന്‍ഡ് തയാറാക്കിയതായി സൂചന. ആന്റണി തിരുവനന്തപുരത്തും വയലാര്‍ രവി ആറ്റിങ്ങലും സുധീരന്‍ ആലപ്പുഴയിലും മത്സരിച്ചേക്കും. സുധീരനെ ചാലക്കുടിയിലേക്കുംപരിഗണിക്കുന്നുണ്ട്.
എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൊമ്പുകോര്‍ത്ത കെ.സി. വേണുഗോപാലിനെ കൊല്ലത്തു പരിഗണിക്കും. കൊല്ലം സീറ്റിനായി രംഗത്തുള്ള അരഡസനിലേറെ നേതാക്കളില്‍ ഡി.സി.സി. പ്രസിഡന്റ് ജി. പ്രതാപവര്‍മതമ്പാനുമുണ്ട്. രാജ്യസഭാസീറ്റിന്റെ കാലാവധി തീരാറായ രവിക്കു സംസ്‌ഥാനരാഷ്‌ട്രീയത്തിലേക്കു മടങ്ങാനാണു താല്‍പര്യമെങ്കിലും പാര്‍ട്ടി തീരുമാനം അനുസരിക്കേണ്ടിവരും.
രാജ്യസഭാംഗമായ ആന്റണി തിരുവനന്തപുരത്തു മല്‍സരിക്കണമെന്നാണു ഹൈക്കമാന്‍ഡ് താല്‍പര്യം. കെ. സുധാകരന്‍ കണ്ണൂരില്‍ മല്‍സരിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെങ്കില്‍ അവിടെ കെ.സി. വേണുഗോപാലിനെ രംഗത്തിറക്കണമെന്ന അഭിപ്രായം ഐ ഗ്രൂപ്പ് നേതൃത്വത്തിനുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha