വെളിച്ചം കാണുമോ? പുനര്‍ജന്മം കൊതിക്കുന്ന സൂര്യകാന്തിപൂക്കളുമായി ബിജു രാധാകൃഷ്‌ണന്‍

രശ്‌മി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജു രാധാകൃഷ്‌ണന്‍ നോവലെഴുതുകയാണ്. കൊല്ലം ജില്ലാ ജയിലില്‍ കഴിഞ്ഞ മൂന്നുമാസം കൊണ്ടാണ് ബിജു നോവലെഴുതിയത്. തന്റെ ജന്മം തന്നെ തുലച്ച സോളാര്‍ കേസിനെ സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തുന്ന നോവലിന്റെ പ്രമേയം ആത്മകഥാംശമുള്ളതാണ്.
'പുനര്‍ജന്മം കൊതിക്കുന്ന സൂര്യകാന്തിപൂക്കള്‍' എന്ന് പേരിട്ട നോവല്‍ പക്ഷെ വെളിച്ചം കാണണമെങ്കില്‍ ജയിലധികൃതര്‍ കനിയണം.
രശ്‌മി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായതോടെ മക്കള്‍ക്കൊപ്പം കഴിയാനുള്ള മോഹം വിഫലമായതിനാല്‍ വിലപിക്കുന്ന ബിജു രാധാകൃഷ്‌ണന്‍ ഭാവനയുടെ തടവറയില്‍ സ്വപ്‌നം കാണുന്ന ജീവിതമാണ് നോവലില്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഇന്‍ഡിഗോ ഫ്‌ളൈറ്റ് ടേക്കോഫിന് തയ്യാറെടുക്കുന്നു. അനൗണ്‍സ്‌മെന്റ് കേട്ട് അമ്മു ബാഗുകളുമായി തയ്യാറായി കഴിഞ്ഞു... എന്നാണ് നോവലിന്റെ തുടക്കം.
മുകുന്ദനെന്ന നോവലിസ്റ്റും രണ്ടാം ഭാര്യയായ യമുനയും മകളായ അമ്മുവും സരയു വര്‍മ്മയുമൊക്കെയാണ് മുഖ്യകഥാപാത്രങ്ങള്‍. ആദ്യ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് കോടതി കഴിഞ്ഞ ദിവസമാണ് ബിജുവിനെ ശിക്ഷിച്ചതെങ്കില്‍ ബിജുവെന്ന എഴുത്തുകാരന്‍ തന്റെ നോവലിലെ നായകനെ ആദ്യഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്കുമുമ്പേ ശിക്ഷിച്ച് ജയിലില്‍ അയച്ചിരുന്നു.
ആദ്യഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് മുകുന്ദന്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസം അനുഭവിക്കുമ്പോള്‍ അമ്മുവിനെ യമുന കഷ്‌ടപ്പെട്ട് വളര്‍ത്തുന്നു. ജിയില്‍വാസ കാലത്ത് ജയിലില്‍ നോവല്‍ രചനയിലേര്‍പ്പെടുന്ന മുകുന്ദന്‍ സൂര്യനെ സ്‌നേഹിച്ച സൂര്യകാന്തി പൂക്കള്‍ , വീണ്ടും യയാദി തുടങ്ങിയ നോവലുകള്‍ പൂര്‍ത്തിയാക്കുന്നതും ഈ നോവലുകള്‍ വിദ്യാര്‍ത്ഥികളായ മകള്‍ക്ക് പാഠ്യവിഷയമാകുന്നതുമാണ് നോവലിലെ പ്രമേയം.
2005 മുതല്‍ 14 വരെ സോളാര്‍ കേസുമായി ബന്ധപ്പെട്ട് നേരിട്ട പീഡനങ്ങളും ജയില്‍വാസവും തനിക്കെതിരെയുണ്ടായ രാഷ്‌ട്രീയ ഗൂഢാലോചനയുമെല്ലാം നോവലില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ആത്മകഥാംശമുള്ള നോവലായതിനാലാകാം സോളാറിനും സൂര്യകാന്തിയ്‌ക്കും പുറമെ സരിതാനായരോട് സമാനതയുള്ള യമുനയും നോവലിലെ പ്രധാന കഥാപാത്രങ്ങളായത്.
നോവല്‍ പൂര്‍ത്തിയാക്കിയശേഷം കൈയ്യെഴുത്ത് പ്രതി പ്രസിദ്ധീകരണത്തിനായി തന്റെ അഭിഭാഷകനായ അഷ്‌കറിന് കൈമാറണമെന്നാവശ്യപ്പെടട് ബിജു ജയില്‍ സൂപ്രണ്ടിനെ സമീപിച്ചു. എന്നാല്‍ ഏത് കേസിലാണോ ബിജു റിമാന്റിലായത് അതേ കേസിനോട് സമാനതയുള്ള കഥയായതിനാല്‍ കൈമാറ്റം നടത്താന്‍ സൂപ്രണ്ട് വിസമ്മതിച്ചു.
എന്നാല്‍ കോടതിയുടെ അനുമതിയോടെ നോവല്‍ പ്രസിദ്ധീകരണത്തിന് ജയില്‍വകുപ്പിന്റെ അനുവാദത്തിനായി ജയില്‍ സൂപ്രണ്ട് മുഖാന്തിരം ജയിലധികൃതര്‍ക്ക് ബിജു രാധാകൃഷ്‌ണന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha