കാമുകന്‍ ഉപേക്ഷിച്ച് ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം പോയി; കാമുകി മുന്‍ കാമുകനുമായി ചേര്‍ന്ന് ബോംബ് വെച്ചു കൊല്ലാന്‍ പദ്ധതിയിട്ടു

ജഗതി പറയുന്നപോലെ ഒരു വെടിയും മിന്നലും മാത്രമേ കാണൂ. അതോടെ കട്ടപ്പുക കട്ടപ്പ. തമാശക്ക് പ്രണയിച്ച് പോകുന്നവര്‍ അതിന്റെ ഭവിക്ഷ്യത്തും കൂടി നേരിടണം. എല്ലാവരും ഒരുപോലെ പ്രതികരിച്ചില്ലെന്നു വരും. ചിലര്‍ ആസിഡും കത്തിയും ഒക്കെയാണ് പ്രണയ നിരാശയില്‍ ചെയ്യാറ്. ഇവിടെ ഉഗ്രന്‍ ബോംബാണ്. ഉപേക്ഷിച്ചുപോയ കാമുകനെ ബോംബ് വെച്ചു കൊല്ലാന്‍ പദ്ധതിയിട്ട കാമുകിയും സുഹൃത്തും പിടിയില്‍. ഇതിനായി കൂട്ടുകാരന്റെ വീട്ടില്‍ മൂന്ന് നാടന്‍ബോംബു നിര്‍മ്മിക്കുകയും മുന്‍ കാമുകന്റെ വീട്ടില്‍ കൊണ്ടു വെയ്ക്കാന്‍ പദ്ധതിയിടുകയും ചെയ്തു. ആരതി എന്ന യുവതിയാണ് ഉപേക്ഷിച്ചു പോയ കാമുകനെ കൊല്ലാന്‍ മറ്റൊരു മുന്‍ കാമുകന്‍ പ്രദീപ് എന്നയാളുടെ സഹായം തേടിയത്.
ഇരുവരും ചേര്‍ന്ന് വെടിമരുന്നും ഇരുമ്പ് തരികളും ഗഌസ്സും കല്ലുകളും ചേര്‍ത്ത് മൂന്ന് ബോംബുകള്‍ ഇരുവരും നിര്‍മ്മിച്ചു. എന്നാല്‍ മറ്റൊരു കൊലപാതകകേസില്‍ പോലീസ് ഇരുവരെയും ചോദ്യം ചെയ്തതാണ് എല്ലാ പദ്ധതിയും പൊളിച്ചത്. പോലീസ് ചോദ്യം ചെയ്യലില്‍ ആരതിയുടെ സുഹൃത്ത് വാടകയ്ക്ക് താമസിക്കുന്ന ഷംഷാബാദ് കോളനിയിലെ വീട്ടില്‍ ബോംബ് ഒളിപ്പിച്ച് വെച്ചിരിക്കുന്ന വിവരം പറയേണ്ടി വന്നു. വീടിനുള്ളില്‍ മൂന്ന് മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനത്തിന് ശേഷം ബോംബ് നിര്‍വീര്യമാക്കി. ഗ്രനേഡിന് സമാനമായ ബോംബാണ് ഇവര്‍ നിര്‍മ്മിച്ചത്. പതിനഞ്ചു ദിവസം മുമ്പാണ് ബോംബ് നിര്‍മ്മിച്ചതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. വെടിമരുന്ന് കൈവശം വെയ്ക്കാന്‍ ലൈസന്‍സുള്ള പ്രദീപിന്റെ ഒരു സുഹൃത്ത് വഴിയാണ് ഇവര്‍ കാര്യങ്ങള്‍ നീക്കിയത്. ബോംബ് നിര്‍മ്മിക്കാനായി സുഹൃത്ത് വെടിമരുന്ന് കൊണ്ട് പടക്കം നിര്‍മ്മിക്കുന്നത് ഇവര്‍ പരിശീലിച്ചെടുത്തു.
ഭാര്യയും മൂന്ന് മക്കളുമുള്ള രാകേഷ് എന്നയാളെ കൊല്ലാനായിരുന്നു ആരതി പദ്ധതി തയ്യാറാക്കിയത്. 2010 ല്‍ രാകേഷുമായി കണ്ടു മുട്ടിയ ശേഷം ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. എന്നാല്‍ ബാബുലാല്‍ എന്ന ബന്ധു രാകേഷിനെ വീണ്ടും ഭാര്യയിലേക്കും മക്കളിലേക്കും അടുപ്പിക്കുകയും രാകേഷ് ആരതിയെ ഉപേക്ഷിക്കുകയും ചെയ്തു. ആറു വര്‍ഷത്തിന് ശേഷമാണ് ആരതിയെ രാകേഷ് തള്ളിയത്. തന്നെ രാകേഷ് ഉപേക്ഷിക്കാന്‍ കാരണം ബാബുലാല്‍ ആണെന്ന് തിരിച്ചറിഞ്ഞ ആരതി പ്രദീപിന്റെ സഹായത്തോടെ ഒക്‌ടോബര്‍ 3 ന് കഴുത്തറത്ത് കൊന്നിരുന്നു. ഈ സംഭവത്തിലെ അന്വേഷണമാണ് ബോംബ് നിര്‍മ്മാണം കണ്ടെത്തുന്നതിലേക്ക് നയിച്ചത്.
https://www.facebook.com/Malayalivartha