ഉടന്‍ സിബിഐ അന്വേഷണമില്ല... ഗൂഡാലോചന അന്വേഷിക്കാന്‍ പുതിയ പോലീസ് സംഘം, സര്‍ക്കാരിന്റെ ഉറപ്പിന്മേല്‍ രമ നിരാഹാരം പിന്‍വലിച്ചേക്കും

ഉടന്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം. അന്വേഷണ സംഘത്തിന് വേണ്ടത്ര സാവകാശം ലഭിച്ചതിന് ശേഷം മതി സിബിഐ അന്വേഷണം എന്ന നിലപാടിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
അതേസമയം ടിപി വധ ഗൂഢാലോചന അന്വേഷിക്കാന്‍ പുതിയ പോലീസ് സംഘത്തെ തീരുമാനിച്ചു. എസ്.പി. വികെ അക്ബറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുക. ഡിവൈഎസ്പിമാരായ ജെയ്‌സണ്‍ കെ എബ്രഹാം, സിഡി ശ്രീനിവാസന്‍, ബിജു ഭാസ്‌കര്‍ വടകര സിഐ സുഭാഷ് ബാബു, എടച്ചേരി എസ്‌ഐ സാജു എസ് ദാസ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
ഉത്തരമേഖല എഡിജിപി ശങ്കര്‍ റെഡ്ഡിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. രമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് എടച്ചേരി പോലീസ് കഴിഞ്ഞ ദിവസം ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തത്. ടിപി വധ ഗൂഢാലോചന കേസ് സിബിഐക്ക് കൈമാറുന്നതിന്റെ അദ്യനടപടിയെന്ന നിലയിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഈ കേസ് സിബിഐക്ക് കൈമാറാനാണ് നീക്കം.
ടിപി വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മൂന്നാം ദിവസവും നിരാഹാര സമരം തുടരുന്ന കെകെ രമയുടെ ആരോഗ്യനില മോശമായെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആശുപത്രിയിലേക്ക് മാറാന്‍ തയ്യാറായില്ലെങ്കില്‍ രമയെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രി ആര്‍എംപി നേതാക്കളെ അറിയിച്ചു.
ഇതിനിടെ സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്ന് കെ.കെ. രമ നടത്തുന്ന നിരാഹാരം പിന്‍വലിക്കാനും സാധ്യതയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha