പാവം പെണ്‍കുട്ടിയോട് കൊടുംക്രൂരത; സൂചി ഒടിയുംവരെ ശരീരത്തില്‍ പലതവണ കുത്തികയറ്റി

കോതമംഗലത്ത് മോഷണക്കുറ്റം ആരോപിച്ച് ലാബ് ജീവനക്കാരിയേ 5 മണിക്കൂര്‍ മുറിയില്‍ ബന്ദിയാക്കി പീഡിപ്പിച്ചു. തടഞ്ഞുവച്ച് സിറിഞ്ച് ഉപയോഗിച്ച് കുത്തിയും അടിച്ചും ദേഹോപദ്രവമേല്‍പ്പിതായാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ കാലില്‍ ഒടിഞ്ഞിരുന്ന സിറിഞ്ചിന്റെ പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷന്‍ നടത്തി പുറത്തെടുക്കുകയായിരുന്നു. യുവതിയുടെ ശരീരത്തിന്റെ പലഭാഗത്തും സിറിഞ്ച് കുത്തിയതിന്റെ മുറിവുകള്‍ ഉണ്ട്. കോതമംഗലത്തെ ഒരു സ്വകാര്യ മെഡിക്കല്‍ ലാബിലാണ് സംഭവം. സംഭവം തെറ്റിദ്ധാരണയുടെ പുറത്തെന്നാണ് സൂചന. ലാബ് ഉടമ നാസറിന്റെ പേരില്‍ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha