തെളിവ് എവിടെയെന്ന് കോടതിയുടെ ചോദ്യത്തില്‍ കെ ബാബുവിന്റെ കേസ് ആവിയാവും

മുന്‍ മന്ത്രി കെ.ബാബുവിനെതിരായ വിജിലന്‍സ് നടപടികള്‍ ആവിയാവും. ബാബുവിന്റെ ബിനാമിയാണെന്ന പേരില്‍ കൊച്ചിയിലെ റോയല്‍ ബേക്കറി ഉടമ മോഹനനില്‍ നിന്ന് പിടിച്ചെടുത്ത 6, 67,050 രൂപ തിരികെ നല്‍കണമെന്ന വിധിയാണ് കെ ബാബുവിന് പിടിവള്ളിയും വിജിലന്‍സിന് പുകിലുമായി തീര്‍ന്നിരിക്കുന്നത്.
വിജിലന്‍സ് പോലെ ഉത്തരവാദപ്പെട്ട ഒരു സ്ഥാപനം ഒരു മുന്‍ മന്ത്രിയുടെ ബിനാമിയാണെന്ന പേരില്‍ നിരപരാധിയില്‍ നിന്നും പണം കണ്ടെത്തിയെങ്കില്‍ അത് ഗുരുതരമായ കുറ്റം തന്നെയാണ്.
കേസന്വേഷണം നടക്കുന്നതിനാല്‍ തുക മോഹനന്റെ പേരില്‍ നിക്ഷേപിക്കാനാണ് കോടതി ഉത്തരവ്.അതേസമയം കോടതി ഉത്തരവില്ലാതെ തുക പിന്‍വലിക്കാന്‍ കഴിയില്ല.തന്റെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനുള്ള പണമാണ് വിജിലന്‍സ് കൊണ്ടു പോയതെന്ന് മോഹനന്‍ പറയുന്നു.
സുപ്രധാനമായ മറ്റൊരു നിരീക്ഷണവും കോടതി നടത്തിയിട്ടുണ്ട്.മോഹനന്‍ കെ ബാബുവിന്റെ ബിനാമിയാണെന്നതിന് തെളിവ് ഹാജരാക്കാന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ലെന്നതാണ് നിരീക്ഷണം. ഇത്തരമൊരു നിരീക്ഷണം വിജിലന്‍സിനെതിരെ കോടതി തന്നെ നടത്തുന്നത് ഗൗരവകരമായ കാര്യമാണ്.
കെ.ബാബുവിനെതിരെ ശക്തമായ ഒരു തെളിവും കണ്ടെത്താന്‍ വിജിലന്‍സിന് കഴിഞ്ഞില്ലെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. ബാബുവിന്റെ ബാങ്ക് ലോക്കര്‍ വരെ പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ല. ഇതെല്ലാം ബാബുവിന് സഹായകരമായി തീരുന്ന വസ്തുതകളാണ്.
കേസില്‍ കെ.ബാബു ഊരുകയാണെങ്കില്‍ ജേക്കബ് തോമസിന്റെ കഴുത്തില്‍ കരുക്ക് മുറുകും. .ജേക്കബ് തോമസിന്റെ വനഭൂമിക്കേസ് കൈകാര്യം ചെയ്തത് കെ.ബാബുവാണ്.കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ഉപയോഗിച്ചാണ് കെ.ബാബു ജേക്കബ് തോമസിനെ കൈകാര്യം ചെയ്തത്. തനിക്കെതിരായ കേസ് ദുര്‍ബലമാകുമെങ്കില്‍ കെ ബാബു ജേക്കബ് തോമസിനെ വെറുതെ വിടില്ല.
https://www.facebook.com/Malayalivartha