ഡിസംബര്‍ 21ന് കാലാവധി തീരുന്ന പിഎസ്സി റാങ്ക് ലിസ്റ്റുകള്‍ നീട്ടണമെന്ന് ഉമ്മന്‍ചാണ്ടി

ഡിസംബര്‍ 21ന് കാലാവധി തീരുന്ന പിഎസ്സി റാങ്ക് ലിസ്റ്റുകള്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കി. ഡിസംബര്‍ 21ന് 170 ഓളം പിഎസ്സി റാങ്ക് ലിസ്റ്റുകളാണ് കാലാവധി തീരുന്നത്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പലരുടേയും പ്രായപരിധി കഴിയുന്ന സാഹചര്യത്തില്‍ മാനുഷിക പരിഗണന നല്‍കി നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനും പുതിയ റാങ്ക് ലിസ്റ്റുകള്‍ വരുന്നതു വരെ പ്രസ്തുത റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
കെ.എസ്.ഇ.ബി മസ്ദൂര്‍/വര്‍ക്കര്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍, കേരള സ്റ്റാഫ് നഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍, കേരള ഹയര്‍ സെക്കറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ നല്‍കിയ നിവേദനവും കത്തിനോടൊപ്പം മുഖ്യമന്ത്രിയ്ക്ക് ഉമ്മന്‍ചാണ്ടി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha