ബി.ജെ.പി കേരളത്തില്‍ ക്രിസ്മസ് ആഘോഷം വ്യാപകമാക്കുന്നു

ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ ബി.ജെ.പി കേരളത്തില്‍ ക്രിസ്മസ് ആഘോഷം വ്യാപകമാക്കുന്നു. സമീപവര്‍ഷങ്ങളില്‍ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ നടത്തിയിരുന്ന ക്രിസ്മസ് ആഘോഷം ഇത്തവണ ബി.ജെ.പി ജില്ലാ കമ്മിറ്റികള്‍ തന്നെയാണ് പലയിടത്തും സംഘടിപ്പിക്കുന്നത്.
കേക്ക് മുറിച്ചു തുടങ്ങുന്ന ആഘോഷത്തില്‍ സസ്യാഹാരത്തിനാണ് മുന്‍ഗണന നല്‍കുന്നത്. ക്രൈസ്തവ പ്രമുഖരെയാണ് അതത് ജില്ലകളില്‍ വിശിഷ്ടാതിഥികളായി ആഘോഷ പരിപാടികളിലേക്ക് ക്ഷണിക്കുന്നത്. പാര്‍ട്ടി നേതാക്കളെ കൂടാതെ സാംസ്‌കാരിക, സാമൂഹിക രംഗത്തു നിന്നുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കാനും ശ്രദ്ധിക്കുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളുടെ എല്ലാ ആഘോഷങ്ങളിലും സജീവമാകാനും അതിലൂടെ ബി.ജെ.പിയുമായുള്ള ആ വിഭാഗങ്ങളില്‍പെട്ടവരുടെ അകല്‍ച്ച കുറയ്ക്കാനുമാണ് ലക്ഷ്യമിടുന്നത്.
ക്രിസ്മസ് ആഘോഷങ്ങളില്‍ വിവിധ ജില്ലകളില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.പി തുടങ്ങിയവരുടെ സാന്നിധ്യവുമുണ്ടാകും. എന്‍.ഡി.എ ഘടകകക്ഷി പ്രതിനിധികളെയും ക്ഷണിക്കുന്നുണ്ട്.കറന്‍സി പിന്‍വലിക്കല്‍ നടപടിയെത്തുടര്‍ന്ന് ജനങ്ങളിലുണ്ടായ ആശങ്കകള്‍ ദൂരീകരിക്കുകയെന്ന ലക്ഷ്യത്തോടെ ലളിതമായ വിശദീകരണ പ്രസംഗങ്ങളും പ്രധാന നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകും. സംസ്ഥാനത്ത് എന്‍.ഡി.എയിലെ രണ്ടാം കക്ഷിയായ ബി.ഡി.ജെ.എസും ക്രിസ്മസ് ആഘോഷിക്കാന്‍ രംഗത്തുണ്ട്.
https://www.facebook.com/Malayalivartha