ഒരു അക്കൗണ്ടിന് രണ്ട് എടിഎം കാര്‍ഡ്, ഉപയോക്താവിന് കിട്ടിയത് സര്‍ക്കാര്‍ അനുവദിച്ച പരിധിയുടെ ഇരട്ടി

പുതിയ എടിഎം കാര്‍ഡിനോടൊപ്പം കയ്യിലിരുന്ന പഴയ എടിഎം കാര്‍ഡ് കൂടി പരീക്ഷിച്ച ഉപയോക്താവിന് സര്‍ക്കാര്‍ അനുവദിച്ച പരിധിയുടെ ഇരട്ടി പണമാണ് ലഭ്യമായത്. പഴയ എടിഎം കാര്‍ഡ് പൊളിഞ്ഞിളകാന്‍ തുടങ്ങിയപ്പോഴാണ് അത് നിലനിര്‍ത്തിക്കൊണ്ട് തന്നെ പുതിയത് എടുത്തതെന്ന് ഉപയോക്താവ് പറയുന്നു. പുതിയ കാര്‍ഡിനൊപ്പം തന്നെ പഴയതും സൂക്ഷിച്ചിരുന്നു. പക്ഷേ പുതിയത് മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.
രണ്ട് ദിവസത്തിന് മുമ്പ് കുറച്ച് കൂടുതല്‍ പണം വളരെ അത്യാവശ്യമായി വേണ്ടി വന്നപ്പോഴാണ് പഴയ കാര്‍ഡ് കൂടി വെറുതെ പരീക്ഷിച്ചത്. ബാങ്കില്‍ മണിക്കൂറുകളോളം ക്യൂ നിന്നാല്‍ പോലും കിട്ടാത്ത തുകയായ 9000 രൂപ രണ്ട് ദിവസത്തെ 5 മിനുട്ട് കൊണ്ട് കൊല്ലം സ്വദേശിയായ ഉപയോക്താവിന്റെ കൈയ്യില്‍ കിട്ടി. ആദ്യ ദിവസം 4000 രൂപയും രണ്ടാം ദിവസം 5000 രൂപയുമാണ് ലഭിച്ചത്.
ഒരു ദിവസം എടിഎം വഴി ഒരു അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2500 രൂപ മാത്രമായിരിക്കെയാണ് ഇത്. എസ്ബിടിയുടെതാണ് കാര്‍ഡും അക്കൗണ്ടും. ഇത്തരത്തില്‍ ഒരു അക്കൗണ്ടിന് ഒന്നിലധികം കാര്‍ഡ് ഉപയോഗിക്കുന്നതില്‍ സാങ്കേതിക വീഴ്ചയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും ആവശ്യത്തിനുള്ള പണം കിട്ടിയ സന്തോഷത്തിലാണ് ഉപയോക്താവ്.
https://www.facebook.com/Malayalivartha