നഷ്ടമായത് ഏറെ സ്‌നേഹിച്ച ഭാര്യയെ... ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് ശശി തരൂര്‍

സുനന്ദയുടെ മരണത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി ശശി തരൂര്‍. ഏറെ സ്‌നേഹിച്ച ഭാര്യയെയാണ് നഷ്ടമായത്. ആ നഷ്ടത്തെ രാഷ്ട്രീയ വിഷയമാക്കുന്നത് രാഷ്ട്രീയ മര്യാദയില്ലായ്മയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങള്‍ക്ക് ജനം മറുപടി നല്‍കും. വ്യക്തിപരമായ നഷ്ടം രാഷ്ട്രീയലക്ഷ്യത്തിനായി ഉപയോഗിക്കുന്നതില്‍ ദുഃഖമുണ്ട്. കുടുംബത്തിന്റെ വിഷമം മനസിലാക്കാത്തത് കേരളത്തിലെ രാഷ്ട്രീയക്കാര്‍ മാത്രമാണ്.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തിരുവനന്തപുരത്ത് വീണ്ടും മത്സരിക്കുമെന്ന് ശശി തരൂര്‍ പറഞ്ഞു. ഒരു തെറ്റും ചെയ്യാത്ത ആളാണ് താന്‍. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഒരു കേസും അന്വേഷണവുമില്ല. ഉള്ളത് സങ്കടം മാത്രമാണ്. തനിക്കെതിരെ കേസോ അന്വേഷണമോ ഇല്ലാത്ത സാഹചര്യത്തില്‍ മാറി നില്‍ക്കേണ്ട കാര്യമില്ല. സുനന്ദയുടെ മരണത്തെക്കുറിച്ചുള്ള ഡല്‍ഹി ക്രൈം ബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു കഴിഞ്ഞു. തിരുവനന്തപുരത്ത് വോട്ടര്‍മാരില്‍ വിശ്വാസമുണ്ട്, ജയം ഉറപ്പാണ്. രാജഗോപാലിന്റെ മത്സരം പലതവണ കണ്ടതാണ്. മോദി പ്രഭാവം കേരളത്തെ ബാധിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha