നിഖില്‍കുമാര്‍ രാജിവെച്ചു, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും, ഷീലാ ദീക്ഷിത് പുതിയ കേരളാ ഗവര്‍ണര്‍

കേരളാ ഗവര്‍ണര്‍ നിഖില്‍കുമാര്‍ രാജിവെച്ചു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ഔറംഗാബാദില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് രാജി. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ആണ് പുതിയ കേരളാ ഗവര്‍ണര്‍. ഷീല ദീക്ഷിത് ചുമതലയേല്‍ക്കും വരെ കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിനാണ് കേരളത്തിന്‍റെ അധികചുമതല.
1998ല്‍ 2013 വരെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തില്‍ ഷീല ദീക്ഷിത് അരവിന്ദ് കെജ്‌രിവാളിനോടാണ് പരാജയപ്പെട്ടത്.
ഒന്നാം യുപിഎ കാലത്ത് ഔറംഗബാദില്‍ നിന്നും നിഖില്‍ കുമാര്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഔറംഗബാദ് മണ്ഡലത്തില്‍ നിന്നു തന്നെ ഇത്തവണയും നിഖില്‍ കുമാറിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്.
ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥനായിരുന്ന നിഖില്‍ കുമാര്‍ മുന്‍ എന്‍എസ്ജി തലവനായിരുന്നു. നാഗാലാന്റ് ഗവര്‍ണറായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. ബീഹാറില്‍ 11 സീറ്റാണ് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി കോണ്‍ഗ്രസിന് വാഗ്ദാനം ചെയ്തത്. ഇതില്‍ ഔറംഗബാദ് മണ്ഡലം ഉള്‍പ്പെടില്ല. എന്നാല്‍ സഖ്യകക്ഷിയാകണമെങ്കില്‍ 11 സീറ്റ് പോരെന്നും ഒറംഗബാദ് മണ്ഡലമടക്കം 17 സീറ്റുകള്‍ വേണമെന്നുമാണ് കോണ്‍ഗ്രസ് നിലപാട്.
https://www.facebook.com/Malayalivartha