പെണ്‍വാണിഭത്തിന് പുതിയ രീതികള്‍

സംസ്ഥാനത്ത് പെണ്‍വാണിഭത്തിന് പുതിയ രീതികള്‍. വാണിഭ കേന്ദ്രങ്ങള്‍ നടത്തുന്നതും ഇടപാടുകാരെ കണ്ടെത്തുന്നതും സ്ത്രീകളാണ്. അനാശാസ്യകേന്ദ്രങ്ങളുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്തകാലത്തായി കേരളത്തില്‍ തന്നെ പല ഭാഗങ്ങളിലായി പിടിയിലായതില്‍ കൂടുതലും സ്ത്രീകളാണ്.
ആളുകളുടെയും പോലീസിന്റെയും കണ്ണില്‍പെടാതിരിക്കാന്‍ ഇതിനായി ഇവര്‍ നിരവധി മാര്‍ഗ്ഗങ്ങളാണ് ഇവര്‍ തടുന്നത്. കൂടുതലും ആയുര്‍വ്വേദ മസാജ് സെന്ററുകളാണ്. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് എറണാകുളം ജില്ലയില്‍ വ്യാപകമായി മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം നടന്നിരുന്നു. പത്രങ്ങളില്‍ ഫുള്‍ ബോഡി മസാജ് എന്ന രീതിയില്‍ പരസ്യം നല്‍കിയാണ് ഇടപാടുകാരെ തേടുന്നത്. കോവളം കേന്ദ്രീകരിച്ചും മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം നടക്കുന്നുണ്ട്.
ഇപ്പോള്‍ ആള്‍താമസം കൂടുതലുള്ള സ്ഥലങ്ങളില്‍ വീട് വാടകയ്ക്ക് എടുത്ത് ഫോണിലൂടെ ആളുകളെ എത്തിച്ചാണ് വാണിഭം നടത്തുന്നത്. തിരുവനന്തപുരത്ത് ഒരു മണിക്കൂറിന് 1500 രൂപ നല്‍കിയാല്‍ വീട് വാടകയ്ക്ക് ലഭിക്കും. കോളേജ് വിദ്യാര്‍ത്ഥികളെ എത്തിച്ച് വാണിഭം നടത്തുണ്ടെന്നാണ് വിവരം. ഇന്നലെ എറണാകുളം മട്ടാഞ്ചേരിയില്‍ അനാശാസ്യം നടത്തി വരികയായിരുന്ന മൂന്ന് സ്ത്രീകളെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇതിന്റെ നടത്തിപ്പുകാരിയും ഒരു സ്ത്രീയാണ്. നൂര്‍ജഹാന്‍ , സക്കീന, സീന എന്നിവരെയും രണ്ടു പുരുഷന്മാരെയുമാണ് അറസ്റ്റു ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha