കോടതി വളപ്പിലെ വെടിവയ്‌പ്പില്‍ പ്രതിഷേധിച്ച് ഇന്ന് അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിക്കും

തിരുവനന്തപുരത്ത് അഭിഭാഷകരും ആര്‍പിഎഫ് ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കം വെടിവയ്‌പില്‍ കലാശിച്ചു. തമ്പാനൂരിലെ പ്ലാറ്റ് ഫോം ടിക്കറ്റ് എടുക്കുന്നതിനെചൊല്ലിയുള്ള തര്‍ക്കം കോടതിവളപ്പിലെ വെടിവയ്‌പിലാണ് അവസാനിച്ചത് . ഇതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി അഭിഭാഷകര്‍ കോടതി ബഹിഷ്‌ക്കരിക്കും.
വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ രാകേന്ദു സഹോദരന്‍ കൃഷ്‌ണേന്ദുവിനെ യാത്രയാക്കാന്‍ തമ്പാനൂര്‍ റെയില്‍വേസ്‌റ്റേഷനിലെത്തി കൃഷ്‌ണേന്ദുവിനെ ട്രെയിനില്‍ കയറ്റിയിട്ട് പുറത്തേക്കിറങ്ങി. ഉടനെ ആര്‍പിഎഫ് പ്ലാറ്റ്‌ഫോം ടിക്കറ്റ് ചോദിക്കുകയും സഹോദരന്റെ കൈയ്യിലുണ്ടെന്ന് പറഞ്ഞിട്ട് കേള്‍ക്കാതെ കൃഷ്‌ണേന്ദുവിനെയും ട്രെയിനില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചു. ആര്‍പിഎഫ് മര്‍ദ്ദനത്തിന്‍ വികലാംഗനായ കൃഷ്‌ണേന്ദുവിന് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട് .
ഇതിനിടെ സ്റ്റേഷനില്‍ വച്ച് ഒരു സ്‌ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് കേസു കൂടി യുവാക്കള്‍ക്കെതിരെ ചാര്‍ജു ചെയ്‌തു. വിവരമറിഞ്ഞ അഭിഭാഷകര്‍ ആര്‍പിഎഫ് ഉപരോധിച്ചു. ഉടന്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കാമെന്ന് ആര്‍പിഎഫ് ഉന്നതര്‍ പറഞ്ഞതിന്‍ പ്രകാരം കോടതിയില്‍ അവരെ ഹാജരാക്കി.
അവിടെയും രണ്ടു കൂട്ടരും ചേര്‍ന്നു വാക്കേറ്റമാകുകയും ആര്‍പിഎഫ് ഇന്‍സ്‌പെക്‌ടര്‍ ആര്‍.എസ്.രാജേഷ്‌കുമാര്‍ സര്‍വീസ് റീവോള്‍വറെടുത്ത് വെടിവയ്‌ക്കുകയുമായിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ ആര്‍പിഎഫുകാര്‍ സ്ഥലം വിട്ടു. ജില്ലാ ജഡ്‌ജി സുധീന്ദ്രകുമാര്‍ , സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷ് എന്നിവര്‍ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
ആര്‍പിഎഫുകാരുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ യുവാക്കളെയും അഭിഭാഷകരുമായുള്ള സംഘര്‍ഷത്തില്‍ പരുക്കേറ്റ ആര്‍പിഎഫ് ഉദ്യോഗസ്ഥരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ കുറിച്ച് സ്വമേധയാ കേസെടുത്ത് അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha