ഒരേ പേരില്‍ രണ്ട് ആധാര്‍ കാര്‍ഡ് : തപാല്‍ വകുപ്പ് ആശയകുഴപ്പത്തില്‍

രണ്ടു ആധാര്‍കാര്‍ഡുകള്‍ ഒരു വ്യക്തിക്ക്. ഇതുപോലെ നുറുകണക്കിന് ആധാര്‍കാര്‍ഡുകള്‍ ഒരു പോസ്റ്റോഫീസിന്റെ പരിധിയില്‍ എത്തിയപ്പോള്‍ എല്ലാ ജീവനക്കാര്‍ക്കും അതിശയമായി. ആലുവായ്‌ക്കടുത്തുള്ള ചുണങ്ങംവേലിയിലെ ഏരുമത്തല പോസ്റ്റ് ഓഫീസിന് കീഴിലുള്ളവര്‍ക്കാണ് ഒരേ പോലെയുള്ള 2 ആധാര്‍ കാര്‍ഡുകള്‍ എത്തിയത് .
രണ്ടു കാര്‍ഡിലും ആധാര്‍ നമ്പറും വിവരങ്ങളും ഒന്നാണെങ്കിലും ബാര്‍കോഡ് വ്യത്യസ്‌തമാണ് . ഇതു കാരണം പോസ്റ്റുമാന്റെ കൈയ്യില്‍ നിന്ന് കാര്‍ഡ് വാങ്ങാതെ മടക്കി അയച്ചവരുമുണ്ട്. ചിലര്‍ രണ്ടും വാങ്ങുമെന്ന് പോസ്റ്റുമാന്‍ പറയുന്നു. ഈ ആശയക്കുഴപ്പം എത്രയും വേഗം പരിഹരിക്കണമെന്ന് തപാല്‍ വകുപ്പ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha