മസ്‌കറ്റ്-തിരുവനന്തപുരം വിമാനത്തില്‍ നിന്ന് 7 കിലോ സ്വര്‍ണം പിടിച്ചു

മസ്‌കറ്റ് - തിരവനന്തപുരം വിമാനത്തില്‍ നിന്ന് 2.1 കോടി രൂപ വിലവരുന്ന ഏഴ് കിലോ സ്വര്‍ണ്ണം പിടികൂടി. നേരത്തെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. രണ്ട് ടോയ്‌ലറ്റിനുളളിലെ വെയ്‌സ്റ്റ് പിന്നിന് പിന്നില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം വച്ചിരുന്നത്. ഇടതുവശത്തുളള ബിന്നില്‍ നിന്ന് മുന്നും, വലതുവശത്തുളള ബിന്നില്‍ നിന്ന് നാലും സ്വര്‍ണ്ണക്കട്ടികളാണ് കണ്ടെടുത്തത്. പുലര്‍ച്ചെ നാലിനെത്തേണ്ട വിമാനം 3.39 ന് വിമാനത്താവളത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സ്വര്‍ണം പിടികൂടിയത്.
https://www.facebook.com/Malayalivartha