തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും യുഡിഎഫ് മ്ലാനം... പിജെ ജോസഫ് മന്ത്രിസഭ യോഗം ബഹിഷ്‌കരിച്ചു, സംരക്ഷണ സമിതി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നെങ്കിലും കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി കേരള കോണ്‍ഗ്രസും പശ്ചിമഘട്ട സംരക്ഷണ സമിതിയും കടുത്ത നിലപാടിലേക്ക് നീങ്ങുന്നു. കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് വ്യക്തമായ സൂചന നല്‍കിക്കൊണ്ട് മന്ത്രിസഭ യോഗം ബഹിഷ്‌കരിച്ചു.പിജെ ജോസഫിനെ സംബന്ധിച്ച് ഫ്രാന്‍സിസ് ജോര്‍ജിന് വേണ്ടി ഇടുക്കി സീറ്റും ആവശ്യമാണ്.
കസ്തൂരി വിഷയത്തിലെ പ്രതിഷേധം കാരണമാണ് മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്ന് പിജെ ജോസഫ് പറഞ്ഞു. നിലവിലെ സാഹചര്യം തൃപ്തികരമല്ലെന്നും ജോസഫ് പറഞ്ഞു.കടുത്ത നിലപാടിന് നാളത്തെ പാര്‍ട്ടി യോഗം വരെ കാത്തിരിക്കാന്‍ ജോസഫ് വിഭാഗം തീരുമാനിച്ചു. ഇതിന് മുമ്പ് കരട് വിജ്ഞാപനം വേണമെന്നാണ് നിലപാട്.
ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് ഫാദര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍. മറ്റ് രാഷ്ട്രീയ കാര്യങ്ങള്‍ അഞ്ചംഗ കോര്‍ കമ്മിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ ജില്ലകളില്‍ പശ്ചിമഘട്ട ജനസംരക്ഷണ സമിതിയും നിലപാട് കടുപ്പിക്കുകയാണ്. ഇതിനിടെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ തീരുമാനം തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ തലേന്ന് വരെ നീട്ടിയതില്‍ അമര്‍ഷമുണ്ടെന്ന് കെസിബിസി. പുതിയ ഓഫീസ് മെമ്മോറാണ്ടത്തിന്റെ നിയമസാധുതയില്‍ സംശയമുണ്ടെന്ന് കര്‍ദിനാള്‍ ബസേലിയസ് മാര്‍ ക്ലിമിസ് പറഞ്ഞു
അതേസമയം കസ്തൂരി രംഗന്‍ വിഷയത്തില്‍ രാജിവെക്കില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് പറഞ്ഞു. താന്‍ ഒറ്റയ്ക്ക് രാജിവെച്ചാല്‍ പാര്‍ട്ടി എംഎല്‍എമാരെ അവഹേളിച്ചതായി കരുതും. ഇത് ആഗ്രഹിക്കാത്തതിനാലാണ് രാജിവെക്കാത്തതെന്ന് ജോര്‍ജ് പറഞ്ഞു. കസ്തൂരി രംഗന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേരള കോണ്‍ഗ്രസ് എം ഉന്നതാധികാരം സമിതി യോഗം ഉടന്‍ വിളിക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് നവംബര്‍ 13ന് പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടം പിന്‍വലിക്കണമെന്ന ആവശ്യം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജോര്‍ജ് രാജിസന്നദ്ധത അറിയിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha