സിപിഎമ്മിന്റെ ആദ്യ 4 പോരാളികള്‍ ... കൊല്ലം: എംഎ ബേബി, ആറ്റിങ്ങല്‍ എ സമ്പത്ത്, ആലത്തൂര്‍ പികെ ബിജു, പാലക്കാട് എംബി രാജേഷ്

സിപിഐഎമ്മിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. കൊല്ലത്ത് എം എ ബേബിയെ മത്സരിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ചു. ആലത്തൂരില്‍ പി കെ ബിജുവിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച യോഗത്തില്‍ പാലക്കാട് എം ബി രാജേഷിനെയും ആറ്റിങ്ങലില്‍ എ സമ്പത്തിനേയും മത്സരിപ്പിക്കാനും ധാരണയായി. അതേസമയം കാസര്‍കോഡ് പി കരുണാകരന്റെ കാര്യത്തില്‍ തീരുമാനമായില്ല.
നിലവില്‍ കുണ്ടറ നിയോജകമണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ എം എ ബേബിയെ മത്സരിപ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. സിപിഐ മത്സരിക്കുന്ന നാല് സീറ്റ് ഒഴികെയുള്ള പതിനാറ് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ അവസാനവട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ഇതിന്റെ ആദ്യഘട്ടമായിട്ടാണ് നാല് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പിബി അംഗങ്ങളില്‍ എം എ ബേബി മാത്രമാണ് മത്സരിക്കുന്നത്.സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുള്ള ആദ്യവട്ട ചര്‍ച്ചകള്‍ നടക്കുന്നത്. തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തും. പിന്നീടാണ് അതത് ജില്ലാ കമ്മിറ്റികളുടെ അംഗീകാരത്തിന് വരിക. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ എത്രയും വേഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇലക്ഷന്‍ പ്രചരണം തുടങ്ങുമെന്നാണ് സൂചന. ഓരോ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അന്തിമ ചര്‍ച്ച ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്.
https://www.facebook.com/Malayalivartha