കസ്‌തൂരി ഇറങ്ങിയില്ല; ഇറങ്ങിയാലും റദ്ദാവും ഇതെല്ലാം വെറും തട്ടിപ്പ്

കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന കരടുവിജ്ഞാപനം യു.ഡി.എഫിന്റെ രാഷ്‌ട്രീയ തട്ടിപ്പാണെന്നു വ്യക്തമായി. ഇപ്പോള്‍ രാജി വയ്‌ക്കുമെന്നും പറഞ്ഞ നേതാക്കളാരും രാജിവച്ചില്ലെന്ന് മാത്രമല്ല കരടുവിജ്ഞാപനം വൈകുമെന്നും ഉറപ്പായി എങ്ങനെയെങ്കിലും വിജ്ഞാനം ഇറക്കണമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസുകാരുടെ ആവശ്യം. എന്നാല്‍ ഇപ്പോള്‍ വിജ്ഞാപനം ഇറക്കിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കാനിടയുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം കോണ്‍ഗ്രസുകാര്‍ അംഗീകരിക്കുന്നില്ല. വിജ്ഞാപനം റദ്ദാക്കിയാലും സാരമില്ലെന്നാണ് കേരള നേതാക്കളുടെ വാദം. ഏതെങ്കിലും വിജ്ഞാപനം ഇറക്കി മുഖം രക്ഷിക്കണം. അത്രയേ വേണ്ടൂ.
അതേസമയം തോന്നും പടി വിജ്ഞാപനം ഇറക്കാനാവില്ലെന്നാണ് കേന്ദ്രവനം മന്ത്രാലയത്തിന്റെ നിലപാട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കുമെന്ന് അറിഞ്ഞുകൊണ്ട് വിജ്ഞാപനം ഇറക്കുന്നത് ശിരയല്ലെന്നാണ് അവരുടെ വാദം. അതുകൊണ്ടുതന്നെ കരട് വിജ്ഞാപനം നിയമമന്ത്രാലയത്തിലേക്കയ്‌ക്കാന്‍ വനം മന്ത്രാലയം തയ്യാറായില്ല. നിയമമന്ത്രാലയത്തിന്റെ അനുമതി കിട്ടിയാല്‍ മാത്രമേ കരട് ഇലക്ഷന്‍ കമ്മീഷന് കൈമാറാന്‍ കഴിയുകയുളളൂ. അതേ സമയം വിജ്ഞാപനത്തിന് അംഗീകാരം നല്‍കാന്‍ കഴിയില്ലെന്ന് ഇപ്പോള്‍ കമ്മീഷനിലെ ഉദ്ദ്യോഗസ്ഥര്‍ വനം മന്ത്രാലയത്തെ അനൗദ്ദ്യോഗികമായി അറിയിച്ചു. കരടു വിജ്ഞാപനം പുറപ്പെടുവിച്ചത് 60 ദിവസത്തിനകം മറ്റ് സംസ്ഥാനങ്ങള്‍ ശുപാര്‍ശ നല്‍കുകയാണെങ്കില്‍ പരിഗണിക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
കരടു വിജ്ഞാപനം പുറത്തിറങ്ങില്ലെന്ന് ഉറപ്പായ പശ്ചാത്തലത്തില്‍ പി.ജെ.ജോസഫിന്റെയും, പി.സി.ജോര്‍ജ്ജിന്റെയും അടുത്ത നീക്കത്തില്‍ ഉറ്റു നോക്കുകയാണ് കേരളം. ജോസഫ് രാജിക്ക് സന്നദ്ധനായില്ലെങ്കില്‍ ജോസഫ് ഗ്രൂപ്പ് പിളരുമെന്ന അവസ്ഥയാണ് ഇപ്പോഴുളളത്. ഫ്രന്‍സിസ് ജോര്‍ജ്ജ് ഇടതു പന്‍തുണയോടെ ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയാകാനുളള സാദ്ധ്യതകള്‍ തളളികളയാനാവുന്നില്ല. ഇത്തരം നീക്കങ്ങള്‍ നിലയ്‌ക്കണമെങ്കില്‍ വിജ്ഞാപനം പുറത്തിറങ്ങണം. വിജ്ഞാപനം പുറത്തിറങ്ങിയാല്‍ നേതാക്കള്‍ക്ക് മുഖം രക്ഷിക്കാം. എന്നാല്‍ സാധാരണക്കാര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് കണ്ടറിയേണ്ടത്.
ഉദ്ദ്യോഗസ്ഥരാകട്ടെ കസ്‌തൂരിരംഗന്‍ ഉത്തരവിന്റെ പേരില്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. നേതാക്കള്‍ പറയുന്നതിലല്ല രേഖയില്‍ എന്തുപറയുന്നു എന്നാണ് ഉദ്ദ്യോഗസ്ഥര്‍ നോക്കുന്നത്.
നരേന്ദ്രമോദി അധാകരത്തിലെത്തുകയും കേരളം ബി.ജെ.പിയെ ജയിപ്പിക്കാതിരിക്കുകയും ചെയ്യുന്ന പശ്‌ചാത്തലത്തില്‍ മോദി സര്‍ക്കാര്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ അതും കേരളത്തിന് വിനയാകും. യഥാര്‍ത്ഥത്തില്‍ എല്ലാവരും ചേര്‍ന്ന് മലയോര കര്‍ഷകരെ ആത്മഹത്യയിലേയ്‌ക്കാണ് നയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha