ഒരു പാര്‍ട്ടി വിചാരണ... വ്യക്തി വിരോധം കൊലയ്‌ക്ക് കാരണം, കെ.സി. രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി, മനോജും കുഞ്ഞനന്തനും പാവങ്ങള്‍

ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കെ സി രാമചന്ദ്രനെ സിപിഐഎം പുറത്താക്കി. പാര്‍ട്ടി അന്വേഷണക്കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ട്ടിക്ക് ടി പി വധത്തില്‍ പങ്കില്ലെന്നും കെ സി രാമചന്ദ്രന്റെ വ്യക്തിവിരോധം കൊലയ്ക്ക് കാരണമായതായും കമ്മീഷന്‍ വിലയിരുത്തുന്നു. അതേസമയം കേസില്‍ കോടതി ശിക്ഷിച്ച മറ്റു പാര്‍ട്ടി നേതാക്കളായ പി കെ കുഞ്ഞനന്തനും ട്രൗസര്‍ മനോജിനും അന്വേഷണ കമ്മീഷന്‍ ക്ലിന്‍ ചിറ്റ് നല്‍കി.
ടിപി വധക്കേസില്‍ പൊളിറ്റ് ബ്യൂറോ നിയോഗിച്ച പാര്‍ട്ടി കമ്മീഷന്റെ അന്വേഷണത്തിന് ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കെസി രാമചന്ദ്രനെതിരെ സിപിഐഎം സംസ്ഥാന സമിതി നടപടി സ്വീകരിച്ചത്. ടിപി വധക്കേസില്‍ പാര്‍ട്ടിയുടെ ഒരു ഘടകങ്ങള്‍ക്കും പങ്കില്ലെന്നും കരാര്‍ ജോലിക്കാരനായ കെസി രാമചന്ദ്രനുള്ള വ്യക്തി വൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ട്.
പ്രാദേശികമായി ആര്‍എംപിയും സിപിഐഎമ്മും തമ്മില്‍ എതിര്‍പ്പുണ്ടായിരുന്നു. ഇതിന് പിന്നാലെ ഉപജീവനത്തിനായി ചെറിയ കരാര്‍ പണികള്‍ ഏറ്റെടുത്തിരുന്ന കെസി രാമചന്ദ്രന്റെ കരാര്‍ പണികള്‍ ടിപി ചന്ദ്രശേഖരന്‍ ഇടപ്പെട്ട് മുടക്കിയത് ഇവര്‍ക്കിടയില്‍ ശത്രുത വര്‍ദ്ധിപ്പിച്ചതായും ഇതാണ് കൊലയ്ക്ക് വഴിവെച്ചതുമെന്നാണ് പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അതേസമയം കേസില്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച 13ാം പ്രതിയും സിപിഐഎം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗവുമായ പികെ കുഞ്ഞനന്തനും പതിനൊന്നാം പ്രതിയും കുന്നോത്ത്പറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ട്രൗസര്‍ മനോജിനും ടിപി വധത്തില്‍ പങ്കില്ലെന്നും പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha