സംസ്ഥാനത്ത് 2,37,92,270 വോട്ടര്‍മാര്‍; കൂടുതല്‍ സ്ത്രീകള്‍

പുതുക്കിയ വോട്ടര്‍പ്പട്ടികപ്രകാരം സംസ്ഥാനത്തുള്ളത് 2,37,92,270 വോട്ടര്‍മാര്‍. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 1,23,49,345 പേര്‍. പുരുഷ വോട്ടര്‍മാര്‍ 1,14,42,925 പേരും. 2014 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തി കഴിഞ്ഞ ജനവരി 22 നാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. 2009 ലെ തെരഞ്ഞെടുപ്പില്‍ 2,18,59,536 വോട്ടര്‍മാരാണുണ്ടായിരുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇതുവരെ 19,32,734 വോട്ടര്‍മാര്‍ വര്‍ധിച്ചു. 2,29,793 പേര്‍ കൂടി പുതുതായി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് മാര്‍ച്ച് ഒമ്പത് വരെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിക്കാന്‍ അവസരമുണ്ടായിരിക്കുമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ നളിനി നെറ്റോ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഇനിയും വര്‍ധന വരും. നിലവില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ നിന്ന് ആരുടെ പേരും നീക്കം ചെയ്യില്ല. മരിച്ചവര്‍, സ്ഥലത്തില്ലാത്തവര്‍, സ്ഥലം മാറി പോയവര്‍ എന്നിവരെ കുറിച്ച് പരാതി ലഭിച്ചാല്‍ പ്രാഥമിക അന്വേഷണം നടത്തി ശരിയെന്ന് കണ്ടാല്‍ ഇവരെ എ.എസ്.ഡി(ആബ്‌സന്റ്, ഷിഫ്റ്റഡ്, ഡിലീറ്റഡ്)പട്ടികയിലേക്ക് മാറ്റും. തെരഞ്ഞെടുപ്പ് ദിവസം വോട്ടര്‍ പട്ടികക്കൊപ്പം എ.എസ്.ഡി ലിസ്റ്റും പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നല്‍കും. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആരെങ്കിലും തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനെത്തിയാല്‍ പരിശോധന നടത്തി പ്രിസൈഡിംഗ് ഓഫീസര്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha