മതുമൂല കൊലപാതകം : പതിമൂന്നുകാരന്റേതെന്നു കരുതുന്ന തലയോട്ടി കണ്ടെടുത്തു

19 വര്‍ഷം മുമ്പ് പത്തുഗ്രാം സ്വര്‍ണ്ണത്തിനുവേണ്ടി അയല്‍വാസി കൊലപ്പെടുത്തിയ. പതിമൂന്നുകാരന്റേതെന്നു കരുതുന്ന തലയോട്ടി കണ്ടെടുത്തു. ഏഴു ദിവസമായി നടത്തിയ തെരച്ചിലിനൊടുവില്‍ ഇന്നലെ വൈകിട്ട് ചേറില്‍ പുതഞ്ഞ നിലയില്‍ ബാലന്റെ തലയോട്ടി കണ്ടെടുത്തത്. ചങ്ങനാശ്ശേരി മതുമൂല ഉദ.യാസ്റ്റോഴ്‌സ് ഉടമ വിശ്വനാഥന്‍ ആചാരിയുടെ മകന്‍ പതിമൂന്നുകാരന്‍ മഹാദേവന്‍, മതുമൂല കോനാരി സലി (45) എന്നിവരുടെ മൃതദേഹ അവശിഷ്‌ടങ്ങള്‍ക്കായി നടത്തിയ തെരച്ചിലിലാണ് തലയോട്ടി കിട്ടിയത്. എന്നാല്‍ ഡി.എന്‍.എ പരിശോധനയ്‌ക്കു ശേഷമേ സ്ഥിരീകരിക്കാനാവൂ എന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
മഹാദേവന്റെയും കൂട്ടു പ്രതിയായ സലിയുടെയും മൃതദേഹം തള്ളിയതു പാറക്കുളത്തിലാണെന്നു പ്രതി വാഴപ്പള്ളി ഇളയമുറി ഹരികുമാറിന്റെയും (ഉണ്ണി-43) വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് കഴിഞ്ഞ വെള്ളിയാഴ്‌ച പാറമടയില്‍ തെരച്ചില്‍ ആരംഭിച്ചത്. പാറമടയിലെ തെരച്ചില്‍ അതീവ ദുഷ്‌ക്കരമായിരുന്നു. അമ്പതടിയോളം ആഴമുള്ള വെള്ളം വറ്റിച്ചതിനെതുടര്‍ന്ന് ബുധനാഴ്‌ച എസ്‌കവേറ്റര്‍ ഇറക്കി തെരച്ചില്‍ നടത്താന്‍ ശ്രമം നടത്തിയെങ്കിലും ആഴത്തില്‍ ചെളിയുണ്ടായിരുന്നതിനാല്‍ ഈ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച തെരച്ചിലിനൊടുവിലാണ് വൈകുന്നേരത്തോടെ തലയോട്ടി കണ്ടെടുത്തത്. ഇത് മഹാദേവന്റേതാണെന്ന് സംശയിക്കുന്നതായി ക്രൈംബ്രാഞ്ച് എസ്.പി. കെ.ജി. സൈമണ്‍ പറഞ്ഞു.
ഏകദേശം ഒരുമാസമെങ്കിലും ഡി.എന്‍.എ പരിശോധന നടത്തി തലയോട്ടി ആരുടേതെന്നു വ്യക്തമാകാന്‍ വേണ്ടിവരുമെന്നാണ് സൂചന. ഫോറന്‍സിക് മെഡിസിന്‍ വിഭാഗമാണ് പരിശോധന നടത്തുക. സലിയയുടെ മൃതദേഹവും ഇവിടെ തന്നെയാണെന്ന് ഹരികുമാര്‍ മൊഴി നല്‍കിയിരുന്നതിനാല്‍ തെരച്ചില്‍ തുടരുന്നുണ്ട് .
https://www.facebook.com/Malayalivartha