എസ്.എസ്.എല്‍ .സി പരീക്ഷ മാര്‍ച്ച് 10 ന്

എസ്.എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 10 ന് ആരംഭിച്ച്# 22 ന് അവസാനിക്കും. വെള്ളിയാഴ്‌ചകളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല. എന്നാല്‍ ശനിയാഴ്‌ച ഉണ്ടായിരിക്കും. ഇപ്രാവശ്യം റെഗുലര്‍ വിഭാഗത്തില്‍ 4,64,292 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 4,79,650 ആയിരുന്നു. ഗള്‍ഫ് മേഖലയിലെയും ലക്ഷദ്വീപിലെയും 9 വീതം സെന്ററുകളും കേരളത്തിലെ 2,797 സെന്ററും ഉള്‍പ്പെടെ 2,815 പരീക്ഷാകേന്ദ്രങ്ങളാണ് ഉണ്ടാവുക. ഈ വര്‍ഷം 15 കേന്ദ്രങ്ങള്‍ അധികമുണ്ടാവും .പട്ടം സെന്റ്‌സ് മേരീസ് സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എഴുതുന്നത്. 1721 പേര്‍ . 25,000 അധ്യാപകരാണ് ഇന്‍വിജിലേഷന്‍ ഡ്യൂട്ടിക്കുണ്ടാവുക. ചോദ്യപേപ്പര്‍ അതാത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ സ്റ്റോറിംഗ് കേന്ദ്രങ്ങളിലെത്തിച്ചു കഴിഞ്ഞു. പരീക്ഷാ ഹാളിലെ കുടിവെള്ള വിതരണം നടത്താന്‍ പാടില്ല. എന്നാല്‍ ലേബലില്ലാച്ച കുപ്പികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളം കൊണ്ടു വരാം. വിദ്യാര്‍ത്ഥികള്‍ക്കെന്ന പോലെ ഇന്‍വിജിലേറ്റര്‍മാര്‍ക്കും ഹാളില്‍ മൊബൈല്‍ കൊണ്ടു വരാന്‍ പാടില്ല.
മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 12 വരെ മൂല്യനിര്‍ണയം നടക്കും. 30 നും ഏപ്രില്‍ 6 നും ക്യാമ്പ് ഉണ്ടാകില്ല. ഏകദേശം 12,500 അധ്യാപകരാണ് മൂല്യനിര്‍ണ്ണയം നടത്തുന്നത്. ടി.ടി..സി , ടി.എച്ച് എസ് എസ് എല്‍ സി , ടി.എച്ച് എസ്.എസ് എല്‍ സി (ഹിയറിംഗ് ഇംപ.യേര്‍ഡ്) ,എസ്‌എസ് എല്‍ സി (ഹിയറിംഗ് ഇംപയേര്‍ഡ്) എഎച്ച് എസ് എല്‍ സി പരീക്ഷകളും 10 ന് തുടങ്ങും.
ഫിസിക്‌സ് ,കെമിസ്‌ട്രി, ബയോളജി ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് അധ്യാപകരുടെ കുറവ് അനുഭവപ്പെടുന്നതിനാല്‍ ഈ വിഷയങ്ങളിലെ എല്ലാ അധ്യാപകര്‍ക്കും മൂല്യനിര്‍ണയത്തിന് നിയമന ഉത്തരവ് നല്‍കുന്നതായിരിക്കും.
https://www.facebook.com/Malayalivartha