ടി.പി വധം : രാമചന്ദ്രനെ പുറത്താക്കിയത് സ്വാഗതമെന്നും പാര്‍ട്ടി നടപടി അപൂര്‍ണ്ണമെന്നും വി.എസ്

ടി.പി വധക്കേസില്‍ സിപിഎം അന്വേഷണ കമ്മീഷന്‍ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടി സ്വാഗതം ചെയ്‌തും അതൃപ്‌തി പരസ്യമാക്കിയും വി എസ് അച്യുതാനന്ദന്‍ . കെ.സി രാമചന്ദ്രനെ പുറത്താക്കിയ പാര്‍ട്ടി നടപടിയെ അദദ്ദേഹം സ്വാഗതം ചെയ്‌തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം അപൂര്‍ണ്ണമാണെന്നും പറഞ്ഞു. കൊലയ്‌ക്ക് പിന്നിലെ രാഷ്‌ട്രീയം തള്ളിക്കളയാനാവില്ലെന്നും രാഷ്‌ട്രീയ പ്രേരിതമാണെന്നു കരുതാമെന്നും അദ്ദേഹം പറഞ്ഞു.
നടപടിയെ തള്ളിപ്പറഞ്ഞ കെകെ രമ വിഎസിന് എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നും വിഎസ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി രാമചന്ദ്രനെ പുറത്താക്കിയത്. വിഎസിന്റെ കടുത്ത നിലപാടാണ് ഈ നടപടിയെടുക്കാന്‍ കാരണം. രാമചന്ദ്രന് ചന്ദ്രശേഖരനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പിബി നിയോഗിച്ച കമ്മീഷന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍ . ജനറല്‍ സെക്രചട്ടറി പ്രകാശ് കാരാട്ടാണ് ടിപി വധത്തെക്കുറിച്ചുള്ള പാര്‍ട്ടിതല അന്വേഷണത്തിന്റെ ഫലം സംസ്ഥാന കമ്മിറ്റിയെ അറിയിച്ചത്.
ടി.പി വധത്തിന് പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ ഏരിയ നേതൃത്വത്തിന്റെ അറിവോ ആലോചനയോ ഉണ്ടായിട്ടില്ലെന്നാണ് പോളിറ്റ് ബ്യൂറോയുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് കാരാട്ട് സംസ്ഥാന കമ്മിറ്റിയെ അറിയിച്ചു.
https://www.facebook.com/Malayalivartha