ബേബിയും പ്രേമനുമായപ്പോള്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിമോഹികളുടെ ജംബോപട്ടിക

കൊല്ലം പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസില്‍ ജംബോ പട്ടിക. പീതാംബരക്കുറുപ്പ് മുതല്‍ ജഗദീഷ് വരെയുള്ളവരാണ് കോണ്‍ഗ്രസിന്റെ പട്ടികയിലുള്ളത്. എം.എ ബേബിയെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ കൊല്ലം സീറ്റില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസുകാരാരും തയ്യാറായിരുന്നില്ല. എന്നാല്‍ എന്‍.കെ. പ്രേമചന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന് വന്നതോടെയാണ് സീറ്റിനു വേണ്ടി കോണ്‍ഗ്രസുകാര്‍ രംഗത്തെത്തിയത്. പ്രേമചന്ദ്രനും ബേബിയും മത്സരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന് വിജയസാധ്യതയുണ്ടെന്നാണ് പ്രതീക്ഷ.
രണ്ടു തവണ പ്രേമചന്ദ്രന്‍ കൊല്ലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് സീറ്റ് നല്‍കണമെന്ന് പറഞ്ഞിട്ടും ബേബിയെ ഏകപക്ഷീയമായി തീരുമാനിച്ചതില്‍ ആര്‍.എസ്.പി കടുത്ത അസംതൃപ്‌തിയിലാണ്. അതേസമയം രാജ്യസഭാസീറ്റ് പോലുള്ള പാക്കേജുകള്‍ നല്‌കി ആര്‍.എസ്.പിയെ മെരുക്കാന്‍ സിപിഎം തയ്യാറുമല്ല. ഘടകകക്ഷികള്‍ക്കു മുമ്പില്‍ മുട്ടുകുത്തരുതെന്നതാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നയം. സിപിഎമ്മിന്റെയും സിപിഐയുടെയും സ്ഥാനാര്‍ത്ഥിയായി മാത്രം ബേബിയെ കാണണമെന്നാണ് ആര്‍.എസ്.പിയുടെ നയം. മുമ്പ് സിപിഎമ്മിന് ആര്‍എസ്‌പി വിട്ടു കൊടുത്തതാണ് കൊല്ലം സീറ്റ്. വ്യക്തികളെ തേടി പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കുന്ന രീതി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാനതത്വങ്ങളോട് യോജിക്കുന്നതല്ലെന്നും ആര്‍എസ് പി സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നു.
അതേസമയം ബേബി രാജി വയ്‌ക്കുന്ന കുണ്ടറ മണ്‌ഡലം പ്രേമചന്ദ്രന് നല്‍കിയാലെന്തെന്ന ആലോചനയും സിപിഎമ്മില്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ ഇതിനോട് ആര്‍എസ്‌പി നേതൃത്വം പോസിറ്റീവായി പ്രതികരിക്കാനിടയില്ല. അതേസമയം അവസാന റൗണ്ട് ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാവ് വി.പി. രാമകൃഷ്‌ണപിള്ള വൈക്കം വിശ്വനെ കാണുന്നുണ്ട്. ഇതില്‍ മഞ്ഞുരുകിയില്ലെങ്കില്‍ ബേബി കൊല്ലത്ത് തോല്‍ക്കാനാണ് സാധ്യത. എന്നാല്‍ പോളിറ്റ് ബ്യൂറോ അംഗമായ ബേബിയെ കൊല്ലത്ത് നിര്‍ത്തി തോല്‍പ്പിക്കുന്നതിനെ കുറിച്ച് സിപിഎമ്മിന് ആലോചിക്കാന്‍ പോലും കഴിയുകയില്ല. എങ്ങനെയെങ്കിലും നീക്കു പോക്കുണ്ടാക്കണമെന്നാണ് സിപിഎം വൈക്കം വിശ്വന് നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേസമയം സീറ്റ് നല്‍കിയില്ലെങ്കില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന പരസ്യ പ്രസ്‌താവനയുമായി ആര്‍.എസ്.പി നേതാവ് വി.പി.രാമകൃഷ്‌ണപിള്ള രംഗത്തെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha