കാവ്യാ മാധവനെ അപകീര്‍ത്തിപ്പെടുത്തല്‍ : അന്വേഷണത്തിന് മനുഷ്യാവകാശകമ്മീഷന്റെ ഉത്തരവ്

വെബ്‌സൈറ്റില്‍ വ്യാജ വിവാഹവാര്‍ത്ത നല്‍കി കാവ്യാമാധവനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജെ.ബി കോശി ഉത്തരവിട്ടു.
ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്റ്റീഫന്റെ ഭാര്യ ആനി നല്‍കിയ കേസിലാണിത്. തന്റെ സഹോദരന്റെ പേരിലുള്ള വെബ്‌സൈറ്റില്‍ ആലപ്പുഴ സ്വദേശിനി പോസ്റ്റ് ചെയ്‌ത വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്റ്റീഫനെ അറസ്റ്റു ചെയ്‌തെന്നാണ് പരാതി. ഫോറംസ്‌ബിസാറ്റ്.കോം എന്ന സൈറ്റിലാണ് വാര്‍ത്ത വന്നത്. പരാതിക്കാര്‍ക്ക് വേണമെങ്കില്‍ കോടതിയെ സമീപിക്കാനും ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha