അഭയ കേസ്: രേഖകള്‍ നല്‍കാത്ത കെമിക്കല്‍ എക്‌സാമിനര്‍ക്ക് പിഴ

സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത് നല്‍കാത്തതിന് എക്‌സാമിനര്‍ക്ക് 10,000 രൂപ പിഴ. ജോയിന്റ് കെമിക്കല്‍ എക്‌സാമിനറും സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ കെ. മുരളീധരന്‍ നായരില്‍ നിന്നാണ് വിവരാവകാശ കമ്മിഷണര്‍ എം.എന്‍. ഗുണവര്‍ദ്ധന്‍ പിഴ ഈടാക്കാന്‍ ഉത്തരവിട്ടത്.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജിയിലാണ് കമ്മിഷന്‍ ഉത്തരവ്. 30 ദിവസത്തിനകം തുക അടച്ചു കമ്മീഷന്‍ സെക്രട്ടറിയെ ബോധ്യപ്പെടുത്തണം. അല്ലാത്തപക്ഷം മുരളീധരന്‍ നായരുടെ സ്ഥാവരജംഗമ വസ്തുക്കള്‍ ജപ്തിചെയ്ത് പ്രസ്തുത തുക ഈടാക്കാനും കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഓഫീസില്‍ എല്ലാ രേഖകളുടെയും ഒറിജിനല്‍ കോടതിയിലോ, മറ്റേതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ നല്‍കേണ്ടിവന്നാല്‍ ഫോട്ടൊകോപ്പി എടുത്ത് അറ്റസ്റ്റ് ചെയ്തു സൂക്ഷിക്കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടി എടുക്കുന്നതിനു സര്‍ക്കാറിലേക്ക് ശുപാര്‍ശ ചെയ്യാനും കമ്മീഷന്‍ തീരുമാനിച്ചു.
സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടിന്റെ ഫോട്ടോകോപ്പി പോലും ചീഫ് കെമിക്കല്‍ എക്‌സാമിനറുടെ ഓഫീസില്‍ സൂക്ഷിച്ചു വെയ്ക്കാതെ, സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥര്‍ വാങ്ങിക്കൊണ്ട് പോയതിനാല്‍ രേഖ നല്‍കാന്‍ നിര്‍വാഹമില്ലെന്ന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുരളീധരന്‍ നായര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിനു മറുപടി നല്‍കിയതിനാലാണ് പിഴ ചുമത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha