ബേബി ബേബിയാകുമോ? പ്രേമചന്ദ്രനെ നിര്‍ത്തി ഒറ്റയ്‌ക്ക് മത്സരിക്കാന്‍ ആര്‍എസ്‌പി തീരുമാനം, ബേബിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണയും

പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയെ എങ്ങനേയും കരകയറ്റാനുള്ള സിപിഎമ്മിന്റ ശ്രമത്തിനിടെ ആര്‍എസ്‌പിയുടെ ശക്തമായ ഭീഷണി. പ്രേമചന്ദ്രനെ മത്സരിപ്പിക്കാന്‍ ആര്‍എസ്‌പി തീരുമാനം. കൊല്ലം സീറ്റ് നിഷേധിച്ച സാഹചര്യത്തിലാണ് ആര്‍എസ്‌പി കടുത്ത നിലപാടിലേക്ക് നീങ്ങുന്നത്. തുടര്‍ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. നിലപാട് തിരുത്താന്‍ എല്‍ഡിഎഫ് തയാറായില്ലെങ്കില്‍ കൊല്ലത്ത് തനിച്ച് മത്സരിക്കണമെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം.
മുതിര്‍ന്ന നേതാവ് വി.പി രാമകൃഷ്ണപിള്ളയും ആര്‍എസ്‌പി കൊല്ലം ജില്ലാ നേതൃത്വവും പരസ്യമായിത്തന്നെ ഈ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ആര്‍എസ്‌പി ഒറ്റയ്‌ക്ക് മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്‌ക്കാമെന്ന വാഗ്‌ദാനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഇത് ഇടതു പാളയത്തില്‍ വലിയ ആശങ്കയുണ്ടാക്കുന്നു.
ഇന്നലെ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് കൊല്ലം സീറ്റ് നല്‍കാനാവില്ലെന്ന് സി.പി.ഐ.എം ആര്‍എസ്പിയെ അറിയിച്ചത്. സീറ്റ് എല്ലാം വീതം വെച്ചശേഷം ചര്‍ച്ചയ്ക്ക് വിളിക്കുന്നതില്‍ എന്ത് പ്രസക്തിയാണെന്ന് ചോദിച്ച ആര്‍.എസ്.പി നേതാക്കള്‍ കൊല്ലം സീറ്റ് ആവശ്യത്തില്‍ പിന്നോട്ടില്ലെന്നും വ്യക്തമാക്കി. ഇതോടെ ഉഭയകക്ഷി ചര്‍ച്ച അലസിപിരിഞ്ഞു. തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം ചേര്‍ന്ന എല്‍ഡിഎഫ് നേതൃയോഗം ആര്‍എസ്പി ബഹിഷ്‌ക്കരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha