ഉമ്മന്‍ ചാണ്ടിക്ക് വീണ്ടും നല്ലകാലം വന്നാച്ച്, ജോസഫ് ഗ്രൂപ്പ് പോകാനൊരുങ്ങി ഭരണം നഷ്‌ടപ്പെടുമെന്നായപ്പോള്‍ ദേ വരുന്നു പുതിയ അവതാരമായി 2 എംഎല്‍എമാര്‍

മുള്‍മുനയില്‍ നിന്ന ഉമ്മന്‍ചാണ്ടിയുടെ ഭാഗ്യം പലപ്രാവശ്യം പലരൂപത്തില്‍ മലയാളികള്‍ കണ്ടതാണ്. മൂത്രമൊഴിക്കാന്‍ പോയാല്‍ തീരുന്ന ഭൂരിപക്ഷത്തില്‍ നിന്നും യുഡിഎഫിനെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിക്കു കഴിഞ്ഞു എന്നത് ചില്ലറ കാര്യമല്ല. പിസി ജോര്‍ജിന്റെ സഹായത്താല്‍ സിപിഎമ്മിന്റെ കരുത്തനായ സെല്‍വരാജിനെ മറുകണ്ടം ചാടിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞത് വലിയ നേട്ടമായി.
അതേസമയം സിപിഎമ്മിലെ ഉള്ളുകളികളും ഉമ്മന്‍ചാണ്ടിക്ക് പരോക്ഷമായി സഹായകമായി. വിഎസ് അച്യുതാനന്ദനെ പേടിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അവസരങ്ങള്‍ സിപിഎം നേതൃത്വം പലതവണ വേണ്ടെന്നുവെച്ചു.
ടിപി വധത്തിന്റെ പേരില്‍ സിപിഎം നേതാക്കളെ കുരുക്കാനുള്ള വഴി സജീവമായതോടെ സോളാറും സരിതയും വന്നു. ലക്ഷം പേരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചോടെ ഉമ്മന്‍ ചാണ്ടി നിലംപരിശാകുമെന്ന് സ്വപ്‌നം കണ്ടവര്‍ക്ക് അവിടേയും തെറ്റി. പരസ്‌പര ധാരണയോടെ സമരം പൊളിച്ചു എന്ന സംസാരം ഇപ്പോഴുമുണ്ട്.
അതുകഴിഞ്ഞാണ് ഉമ്മന്‍ചാണ്ടിക്ക് കണ്ണൂരില്‍വെച്ച് കല്ലേറ് കൊള്ളുന്നത്. അതോടെ സോളാറെല്ലാം ജനങ്ങള്‍ മറന്നു. വീണ്ടും ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കം വമ്പന്‍ ഹിറ്റായി.
അങ്ങനെ ഇരിക്കുമ്പോഴാണ് കസ്‌തൂരി രംഗന്‍ പ്രശ്‌നവും സരിതയുടെ ജയില്‍ മോചനവും വരുന്നത്. സരിത ജയിലില്‍ നിന്നും ഇറങ്ങിയതോടെ ഇടതുമുന്നണി സരിതയെപ്പറ്റി എല്ലാം മറന്നു. കസ്‌തൂരി രംഗനില്‍ കൂടി യുഡിഎഫിനെ പിളര്‍ത്താനുള്ള വളം ആവശ്യത്തിന് ഇടതുമുന്നണി ഇടുക്കിയില്‍ മാറ്റിവെച്ചു കഴിഞ്ഞു.
ഏത് നിമിഷവും പിജെ ജോസഫും കൂട്ടരും യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറും എന്ന് കരുതിയിരുന്നപ്പോഴാണ് ആര്‍എസ്‌പിയുടെ ഈ കടും കൈ. മൂന്ന് പതിറ്റാണ്ടുകാലത്തെ ബന്ധം വിച്ഛേദിച്ച് കൊണ്ട് ആര്‍എസ്‌പി ഇടതുമുന്നണിയില്‍നിന്ന് പടിയിറങ്ങി. മുന്നണി രൂപീകരണം മുതല്‍ എല്‍ഡിഎഫിനൊപ്പമുള്ള പാര്‍ട്ടിയാണ് റവല്യൂഷ്ണറി സോഷ്യലിസ്റ്റ് പാര്‍ട്ടി.
കൊല്ലം സീറ്റിനെച്ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നതയാണ് ആര്‍എസ്‌പി മുന്നണി വിടാന്‍ കാരണം. കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കാനും മുന്‍ മന്ത്രി കൂടിയായ എന്‍ കെ പ്രേമചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാനും പാര്‍ട്ടി തീരുമാനിച്ചു. കൊല്ലം സീറ്റ് തരാമെന്ന് പറഞ്ഞാലും തീരുമാനത്തില്‍ മാറ്റമില്ല. ആര്‍എസ്‌പിയുടെ സ്വാധീനം കുറയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് പാര്‍ട്ടി സെക്രട്ടറി എ എ അസീസ് ആരോപിച്ചു.
രണ്ട് എംഎല്‍എമാരുള്ള പാര്‍ട്ടിയാണ് ആര്‍എസ്‌പി. പാര്‍ട്ടി സെക്രട്ടറി എ എ അസീസ്, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരാണ് ആര്‍എസ്‌പിയുടെ എംഎല്‍എമാര്‍.
നിലവില്‍ യുഡിഎഫിന് 73 എംഎല്‍എമാരും എല്‍ഡിഎഫിന് ആര്‍എസ്‌പി ഉള്‍പ്പെടെ 67 എംഎല്‍എമാരുമാണ് ഉള്ളത്. ആര്‍എസ്‌പി മുന്നണി വിട്ടതോടെ എല്‍ഡിഎഫ് എംഎല്‍എമാരുടെ എണ്ണം 65 ആയി. ഇനി പിജെ ജോസഫും കൂട്ടരും എല്‍ഡിഎഫിലേക്ക് ചേക്കേറിയാലും യുഡിഎഫ് ഭദ്രമാണ്. കാരണം ജോസഫ് ഗ്രൂപ്പില്‍ നിന്നും മൂന്നോ നാലോ പേര്‍ കൊഴിഞ്ഞു പോയാലും യുഡിഎഫ് എംഎല്‍എമാര്‍ 69 ആകും (73-4=69) ആര്‍എസ്‌പി കൂടെയാകുമ്പോള്‍ യുഡിഎഫ് 71 ആകും. എല്‍ഡിഎഫിനാകട്ടെ ജോസഫ് വിഭാഗമുള്‍പ്പെടെ 69 മാത്രമേ ആകുകയുള്ളൂ.
ഈ ഒരു കണക്കു സൂക്ഷിച്ചാണ് ആര്‍എസ്‌പിയെ എങ്ങനേയും കൂട്ടാനുള്ള ശ്രമത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. കൊല്ലം സീറ്റ് പ്രേമചന്ദ്രന് നല്‍കുന്നതോടെ സ്ഥാനാര്‍ത്ഥി മോഹികളായ കോണ്‍ഗ്രസുകാര്‍ കലാപം ഉയര്‍ത്തും. ഒരു ലോക്‌സഭ സീറ്റ് കോണ്‍ഗ്രസിന് പോയാലും വേണ്ടില്ല. ഭരണം നിലനിര്‍ത്തുക എന്നതാണ് ഇപ്പോള്‍ പ്രധാനം. അതിനുള്ള കളികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇവിടേയും ജയിക്കുമെന്നു കരുതിയിരുന്ന സിപിഎം തോറ്റുപോയി. ജയിച്ചതോ ഒരു ഇടപെടലും കൂടാതെ ഉമ്മന്‍ ചാണ്ടിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha