സോണിയ ഗാന്ധിയെ പിന്തുണക്കുകയും അംഗീകരിക്കുകയും ചെയ്‌താല്‍ പ്രേമചന്ദ്രന് കൊല്ലം, ആര്‍എസ്‌പിക്ക് മുന്നണി പ്രവേശനം, അസാന തീരുമാനം മറ്റന്നാള്‍

സോണിയ ഗാന്ധി നേതൃത്വം നല്‍കുന്ന യുപിഎയെ പിന്തുണയ്‌ക്കുകയം അംഗീകരിക്കുകയും ചെയ്‌താല്‍ ആര്‍എസ്‌പിയെ മുന്നണിയിലെടുക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം. ആര്‍എസ്‌പിയുമായി നടന്ന ചര്‍ച്ചയിലാണ് കൊല്ലം സീറ്റില്‍ ആര്‍എസ്‌പി വിജയിച്ചാല്‍ യുപിഎയെ പിന്തുണയ്‌ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.
ആര്‍എസ്‌പിയുടെ മുന്നണിപ്രവേശനം സംബന്ധിച്ച അവസാന തീരുമാനം മറ്റന്നാള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. നാളെ കെപിസിസി യോഗത്തില്‍ ധാരണ അവതരിപ്പിക്കും. മറ്റന്നാള്‍ നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.
കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനെ യുഡിഎഫ് പിന്തുണയ്ക്കും. ഇത് സംബന്ധിച്ച പ്രമേയം യുഡിഎഫില്‍ അവതരിപ്പിച്ച് അനുമതി വാങ്ങാമെന്ന് ഉറപ്പ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ ആര്‍എസ്‌പിക്ക് നല്‍കി.
കൊല്ലം സീറ്റിനെച്ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നതയാണ് ആര്‍എസ്‌പി മുന്നണി വിടാന്‍ കാരണം. കൊല്ലത്ത് ഒറ്റയ്ക്ക് മത്സരിക്കാനും മുന്‍ മന്ത്രി കൂടിയായ എന്‍ കെ പ്രേമചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാനും തീരുമാനിച്ചതിന് പിന്നാലെയാണ് മുന്നണി വിടുന്ന കാര്യം പാര്‍ട്ടി സെക്രട്ടറി എ എ അസീസ് പ്രഖ്യാപിച്ചത്. ഒന്നര പതിറ്റാണ്ട് മുമ്പ് ആര്‍എസ്‌പിയില്‍ നിന്ന് സിപിഐഎം സ്വന്തമാക്കിയ കൊല്ലം സീറ്റ് നല്‍കണമെന്ന ആവശ്യം പരിഗണിക്കാതെ വന്നതോടെയാണ് ഇടതുബന്ധം അവസാനിപ്പിക്കുന്നതെന്ന് എ എ അസീസ് വ്യക്തമാക്കി.
എല്‍ഡിഎഫ് വിട്ടുപോന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന നേതാക്കളുടെ ആവശ്യം തള്ളിയാണ് ആര്‍എസ്‌പി യുഡിഎഫുമായി ചര്‍ച്ച നടത്തിയത്. കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ ഇടപെട്ടിട്ടും വഴങ്ങാത്ത ആര്‍എസ്‌പി യുഡിഎഫിന്റെ ഭാഗമാകാന്‍ തീരുമാനമെടുക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha