ഒളിവിലാണെന്ന് പ്രചരിക്കുന്നതിനിടെ അബ്‌ദുള്ളക്കുട്ടിയെ ഡിവൈഎഫ്‌ഐക്കാര്‍ തടഞ്ഞുവെച്ചു, കൈയ്യേറ്റ ശ്രമവും

അബ്ദുള്ളക്കുട്ടി ഒളിവിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ കണ്ണൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര് അബ്‌ദുള്ളക്കുട്ടിയെ തടഞ്ഞുവെച്ചു. ഇതിനിടയ്‌ക്ക് കൈയ്യേറ്റ ശ്രമവും നടന്നതായി ആരോപണമുണ്ട്. കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പയ്യാമ്പലം ബിച്ചിന് സമീപമുള്ള ഹോട്ടലില്‍ വെച്ചായിരുന്നു സംഭവം. എംഎല്‍എ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
സംഭവത്തെ തുടര്‍ന്ന് സണ്ണി ജോസഫ് എംഎല്‍എ ഇടപെട്ട് അബ്ദുള്ളക്കുട്ടിയെ മോചിപ്പിക്കാന്‍ ശ്രമിച്ചു. കണ്ണൂര്‍ സിഐയുടെ നേതൃത്വത്തില്‍ പോലീസ് എത്തിയെങ്കിലും പ്രവര്‍ത്തകര്‍ പിന്‍മാറിയില്ല.
സരിത എസ് നായരുടെ പരാതിയെത്തുടര്‍ന്ന് അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പോലീസിനെ വെട്ടിച്ച് ഹോട്ടലില്‍ എത്തിയ പ്രവര്‍ത്തകരാണ് അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. അബ്ദുള്ളക്കുട്ടിക്കെതിരെ ബലാത്സംഗക്കേസ് സരിത എസ് നായരുടെ പരാതിയില്‍ എപി അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരെ ബലാത്സംഗ കേസ്. ഐപിസി 376 പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിനിടയിലാണ് അബ്‌ദുള്ളക്കുട്ടി മുങ്ങിയെന്ന വാര്‍ത്ത വന്നത്. എന്നാല്‍ താന്‍ മുങ്ങിയിട്ടില്ലെന്നും തക്ക സമയത്ത് സരിതയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയുമെന്നും അബ്‌ദുള്ളക്കുട്ടി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha