Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

കെ.എസ്.ആര്‍.ടി.സി ട്രാവല്‍ കാര്‍ഡുകള്‍ക്ക് ക്ഷാമം, യാത്രക്കാര്‍ നെട്ടോട്ടത്തില്‍

09 MARCH 2017 11:49 AM IST
മലയാളി വാര്‍ത്ത

കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടപ്പാക്കിയ ട്രാവല്‍ കാര്‍ഡുകള്‍ക്ക് ക്ഷാമം. മിക്ക യൂണിറ്റുകളിലും ആവശ്യമായ കാര്‍ഡുകള്‍ ലഭിക്കാതായിട്ട് ആഴ്ചകളായിട്ടും പുതിയവ അച്ചടിച്ചിട്ടില്ല. ഇതിനാല്‍ കാര്‍ഡ് നടപ്പാക്കിയതോടെ കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ച സ്ഥിരം യാത്രക്കാര്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഏറ്റവും ആവശ്യക്കാരുള്ള 1000, 1500 കാര്‍ഡുകള്‍ മിക്ക യൂണിറ്റുകളിലും തീര്‍ന്ന നിലയിലാണ്.

പുതിയ കാര്‍ഡുകള്‍ അടിക്കാന്‍ നിര്‍ദേശം നല്‍കിയതായി അധികൃതര്‍ പറയുന്നുണ്ടെങ്കിലും സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറ്റാത്തതിനാല്‍ പദ്ധതി തുടരുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. ഇതിനകം 6500 കാര്‍ഡുകളാണ് കോര്‍പറേഷന്‍ അടിച്ചത്. 1000 രൂപയുടെ 3000, 1500 മൂവായിരം, 3000 ആയിരം, 5000 അഞ്ഞൂറ് എന്നിങ്ങനെയാണ് ഇത്. ഓരോ കാര്‍ഡിനും 20.54 രൂപ എന്ന തോതില്‍ മൊത്തം 1,33,510 രൂപയാണ് കോര്‍പറേഷന്‍ ചെലവഴിച്ചത്. ജനുവരി ഒന്ന് മുതല്‍ ഡിപ്പോകള്‍ വഴി വിതരണം തുടങ്ങിയ കാര്‍ഡുകള്‍ ഓരോ മാസം ഉപയോഗിക്കാവുന്ന രീതിയിലാണ്. സ്ഥിരം യാത്രക്കാര്‍ക്ക് പ്രതിമാസം 250 രൂപയോളം ലാഭമുണ്ടാകുന്നതാണ് പദ്ധതി.

ട്രാവല്‍ കാര്‍ഡുകള്‍ വിജയകരമാണെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വിലയിരുത്തലെങ്കിലും സ്മാര്‍ട്ട് കാര്‍ഡ് ആക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പമാണ് കാര്‍ഡുകള്‍ ഇറക്കാന്‍ വൈകുന്നത്. 1000, 1500 കാര്‍ഡുകളുടെ കാര്യത്തില്‍ മാത്രം ഇത്രയും പരിമിതമായ കാര്‍ഡുകള്‍ ഇറക്കിയിട്ടും 10 ലക്ഷത്തോളം രൂപയുടെ വരുമാനമാണ് കെ.എസ്.ആര്‍.ടി.സി നേരിട്ട് നേടിയത്. സ്മാര്‍ട്ട് കാര്‍ഡുകളായി കാര്‍ഡുകള്‍ മാറ്റണമെന്ന് ഡിപ്പോകളും യൂണിയനുകളും ആവശ്യം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

ഓരോ മാസത്തേക്കും പുതിയ കാര്‍ഡുകള്‍ ഇറക്കുമ്പോള്‍ കാര്‍ഡ് വഴി നേടുന്ന ലാഭം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് യൂണിയന്‍ പ്രതിനിധികള്‍ പറയുന്നു. ഓരോ കാര്‍ഡിനും 20.54 രൂപ ഓരോ മാസവും കെ.എസ്.ആര്‍.ടി. സി ചെലവഴിക്കേണ്ടിവരും. റീചാര്‍ജ് ചെയ്യാവുന്ന രീതിയിലുള്ള സ്മാര്‍ട്ട് കാര്‍ഡുകള്‍ ആക്കണമെന്നാണ് ആവശ്യം. അനിശ്ചിതത്വം തുടരുന്നതിനാല്‍ ഓരോ യൂണിറ്റുകളില്‍നിന്നും ആവശ്യം ഉയര്‍ന്നപ്രകാരം മാത്രം പുതിയ കാര്‍ഡുകള്‍ അടിക്കാനാണ് നിര്‍ദേശം. 1000 2470 എണ്ണം, 1500 2095, 3000 1025, 5000 160 എന്നിങ്ങനെയാണ് പുതിയതായി അച്ചടിക്ക് ഓര്‍ഡര്‍ നല്‍കിയത്. പല ഡിപ്പോകളിലും യാത്രക്കാര്‍ ദിവസങ്ങളായി കാര്‍ഡുകള്‍ക്കുവേണ്ടി കയറിയിറങ്ങുകയാണ്.






അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (6 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (6 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (6 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (7 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (7 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (7 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (7 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (7 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (7 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (7 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (7 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (7 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (8 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (8 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (9 hours ago)

Malayali Vartha Recommends