വല്ലാണ്ടങ്ങ് മുട്ടി നില്‍ക്കുകയാണെങ്കില്‍ പെട്ടിയും കിടക്കയുമെടുത്ത് പൊയ്‌ക്കോണം... വികാരം അടക്കാന്‍ പറ്റാത്തവര്‍ക്ക് പരിഹാരവുമായി സോഷ്യല്‍ മീഡിയ

ഞങ്ങള്‍ക്കെങ്കിലും മനസ്സമാധാനത്തോടെ ജീവിക്കണം ഈ നാട്ടില്. നിങ്ങളൊക്കെ കാരണം അയല്‍ക്കാരന്റെ കുഞ്ഞുമക്കളെ പോലും മനസ്സറിഞ്ഞൊന്ന് ലാളിക്കാന്‍ വയ്യാണ്ടായി. സ്ത്രീകള്‍ക്കും കുരുന്നു കുട്ടികള്‍ക്കും എതിരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചിരിക്കുന്ന ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എഴുതിയത് ആരാണെന്ന് അറിയില്ലെങ്കിലും വന്‍ പ്രചാരണമാണ് ഇതിന് ലഭിക്കുന്നത്.
എന്തിനാടാ ദ്രോഹികളെ നിങ്ങളാ ഒമ്ബത് വയസ്സുള്ള മോളെ കെട്ടിതൂക്കി കൊന്നത്. ആ മോള്‍ടെ ദേഹത്ത് നിന്നെയൊക്കെ മോഹിപ്പിക്കാന്‍ മാത്രം എന്താടാ ഉണ്ടായിരുന്നത്. എന്താടാ ആ മോള്‍ടെ ദേഹത്ത് നിങ്ങളെല്ലാവരും കൂടി കാട്ടികൂട്ടിയത്. നിങ്ങളുടെ ഒരു കയ്യിന്റെ വലിപ്പമല്ലേ ആ കുട്ടിക്കുണ്ടായിരുന്നുള്ളൂ. ശ്വാസം മുട്ടിച്ചു കാണില്ലേ ഞങ്ങള്‍ടെ കുട്ടിയെ നിങ്ങള്‍.
എങ്ങനെ തോന്നിയെടാ ഈ ക്രൂരത . ഇത്തിരി പോന്ന കുഞ്ഞു പൈതങ്ങളോട് ഒരാള്‍ക്കെങ്ങനെയാണ് വികാരമുണ്ടാകുന്നത്. അപ്പോള്‍ അത് വികാരമല്ല, ഭ്രാന്താണ്. സ്വബോധമുള്ള ഒരാള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് തീര്‍ച്ചയായും എന്തോ മാനസിക പ്രശ്‌നം ഉണ്ട്. ഇത്തരക്കാര്‍ കാരണം എല്ലാ പുരുഷന്മാരെയും സംശയത്തോടെയാണ് സ്ത്രീകള്‍ കാണുന്നത്. സ്ത്രീകളെ കുറ്റം പറയാന്‍ പറ്റില്ല. അത്തരത്തിലുള്ള വാര്‍ത്തകളാണ് ദിനവും മാധ്യമങ്ങളില്‍ വന്ന് കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തരക്കാര്‍ക്കുള്ള ഒരു പരിഹാര മാര്‍ഗ്ഗമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റിന്റെ പൂര്‍ണ രൂപം
1 , കേരള ടു കാമാത്തിപ്പുര , മുംബൈ
ഇവിടെ നിന്ന് ലോകമാന്യ തിലക് ട്രെയിന്‍ ആ വഴി പോകുന്നുണ്ട് . ടിക്കറ്റ് ചാര്‍ജ്ജ് കൂടി പോയാല്‍ ഒരു ആയിരം രൂപ വരും .
2 , കേരള ടു ഷോനഗാച്ചി , കൊല്‍ക്കത്ത .
ഇവിടെ നിന്ന് ഗുവാഹത്തി എക്‌സ്പ്രസ്സ് പോകുന്നുണ്ട് . ടിക്കറ്റ് ചാര്‍ജ്ജ് ഒരു 800 രൂപക്കടുത്ത് കാണുമായിരിക്കും ..
3 , കേരള ടു ബുദ്ധാര്‍ പേത് , പൂനെ .
ഇവിടെ നിന്ന് പൂര്‍ണ്ണ എക്‌സ്പ്രസ്സ് ആ വഴി പോകുന്നുണ്ട് . ടിക്കറ്റ് ചാര്‍ജ്ജ് വെറും 575 രൂപ .
4 , കേരള ടു ശിവദാസ്പ്പൂര്‍ , വാരാണസി .
ഗുവാഹത്തി എക്‌സ്പ്രസ്സ് ആ വഴി പോകുന്നുണ്ട് ടിക്കറ്റ് ചാര്‍ജ്ജ് 725 രൂപക്കടുത്ത് മാത്രം .
5 , കേരള ടു ഗംഗാ യമുന , നാഗ്പ്പൂര്‍ .
ഹിമസാഗര്‍ എക്‌സ്പ്രസ്സ് പോകുന്നുണ്ട് . ടിക്കറ്റ് ചാര്‍ജ്ജ് 680 രൂപക്കടുത്തേ വരൂ .
6 , കേരള ടു മീരഗഞ്ച് , അലഹബാദ് .
കേരള എക്‌സ്പ്രസ്സ് അവിടേക്ക് പോകുന്നുണ്ട് . ടിക്കറ്റ് ചാര്‍ജ്ജ് 750 മാത്രം .
7 , കേരള ടു ചതുര്‍ഭുജസ്ഥാന്‍ , മുസ്സാഫര്‍പുര്‍ .
ഈ വഴി പട്‌ന എക്‌സ്പ്രസ്സ് പോകുന്നുണ്ട് . ടിക്കറ്റ് ചാര്‍ജ്ജ് വെറും 875 രൂപ മാത്രം .
8 , കേരള ടു ജിബി റോഡ് , ഡല്‍ഹി .
നിസാമുദ്ധീന്‍ എക്‌സ്പ്രസ്സ് ആ വഴിയാ പോകുന്നത് . ടിക്കറ്റ് ചാര്‍ജ്ജ് ഒരു 860 രൂപയൊക്കെയേ വരൂ .
വല്ലാണ്ടങ്ങ് മുട്ടി നില്‍ക്കുകയാണെങ്കില്‍ പെട്ടിയും കിടക്കയുമെടുത്ത് ' ഉദ്ധരിച്ചവനുമായി ' ഇക്കണ്ട സ്ഥലങ്ങളിലേക്കെവിടേക്കാ പോവേണ്ടതെന്ന് വച്ചാ പൊയ്‌ക്കോണം എല്ലവന്‍മാരും.അതിനി പൂജാരിയായാലും വേണ്ടില്ല, വൈദികനായാലും വേണ്ടില്ല, മുക്രി ആയാലും വേണ്ടില്ല, സ്വന്തം അച്ഛനായാലും വേണ്ടില്ല. പൊയ്‌ക്കോണം ഈ നാട്ടീന്ന് .
ഞങ്ങള്‍ക്കെങ്കിലും മനസ്സമാധാനത്തോടെ ജീവിക്കണം ഈ നാട്ടില്. നിങ്ങളൊക്കെ കാരണം അയല്‍ക്കാരന്റെ കുഞ്ഞുമക്കളെ പോലും മനസ്സറിഞ്ഞൊന്ന് ലാളിക്കാന്‍ വയ്യാണ്ടായി , വീട്ടില്‍ വരുന്നവന്റെ മടിയിലേക്ക് കുഞ്ഞിനെ ഒന്ന് കൊണ്ടിരുത്താന്‍ പോലും പേടിയായി .
കുഞ്ഞ് മക്കളെ കാണുമ്‌ബോള്‍ കവിളിലൊരുമ്മ കൊടുക്കാന്‍ മോഹിച്ചിട്ടും പലപ്പോഴും പിന്‍തിരിയേണ്ടി വന്നിട്ടുണ്ട് . ബസ്സിലിരിക്കുമ്‌ബോള്‍ അമ്മയുടെ പ്രായമുള്ളവര്‍ പോലും തൊട്ടടുത്ത് വന്നിരിക്കാന്‍ മടിച്ച് മാറി നില്‍ക്കാന്‍ തുടങ്ങി.
എന്തിനാടാ ദ്രോഹികളെ നിങ്ങളാ ഒമ്ബത് വയസ്സുള്ള മോളെ കെട്ടിതൂക്കി കൊന്നത് . ആ മോള്‍ടെ ദേഹത്ത് നിന്നെയൊക്കെ മോഹിപ്പിക്കാന്‍ മാത്രം എന്താടാ ഉണ്ടായിരുന്നത് . എന്താടാ ആ മോള്‍ടെ ദേഹത്ത് നിങ്ങളെല്ലാവരും കൂടി കാട്ടികൂട്ടിയത് . നിങ്ങളുടെ ഒരു കയ്യിന്റെ വലിപ്പമല്ലേ ആ കുട്ടിക്കുണ്ടായിരുന്നുള്ളൂ. ശ്വാസം മുട്ടിച്ചു കാണില്ലേ ഞങ്ങള്‍ടെ കുട്ടിയെ നിങ്ങള്‍ . എങ്ങനെ തോന്നിയെടാ ഈ ക്രൂരത .
ഞങ്ങളിനിയും പോലീസിനേയും പട്ടാളത്തേയും നിയമത്തേയുമൊക്കെ കാത്തിരിക്കുമെന്ന് നിങ്ങളാരും കരുതണ്ട . ഞങ്ങളുടെ കുട്ടികളെ സംരക്ഷിക്കാന്‍ സിനിമയിലെ പോലെ ഏതെങ്കിലും ഒരു രക്ഷകന്‍ അവതരിക്കുമെന്നുള്ള പ്രതീക്ഷയും ഞങ്ങള്‍ക്കിനിയില്ല .
അതുകൊണ്ട് ഇനി നിങ്ങളെ പോലുള്ളവരുടെ കാമദൃഷ്ടി ഞങ്ങളുടെ മക്കളുടെ മേല്‍ പതിയാതിരിക്കാന്‍ ഞങ്ങളോരോരുത്തരും ഞങ്ങളുടെ വീടിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ പോവുകയാണ് . ഞങ്ങളുടെ മക്കളുടെ മനസ്സറിയാന്‍ ഞങ്ങളും ശ്രമിക്കാന്‍ പോവുകയാണ് . ഒരു വിരല്‍സ്പര്‍ശം അവരുടെ മേല്‍ അനാവശ്യമായി വന്ന് പതിച്ചാല്‍ ആ നിമിഷം ഞങ്ങളതറിയും വിധം അവരുടെ മനസ്സിനെ സ്‌നേഹത്താലും വാത്സല്ല്യത്താലും ഞങ്ങള്‍ സംരക്ഷിക്കാന്‍ പോവുകയാണ് .
ഇനി മുതല്‍ ഞങ്ങള്‍ മാനാഭിമാനത്തിന്റെ പേരും പറഞ്ഞ് നിങ്ങളെ പോലുള്ള കാമഭ്രാന്തന്‍മാരുടെ പേക്കൂത്തുകളെ ഈ സമൂഹത്തിന് മുന്നില്‍ മൂടി വക്കില്ല . നിങ്ങള്‍ വേട്ടക്കാര്‍ക്കില്ലാത്ത എന്ത് മാനാഭിമാനമാണ് ഇതിന്റെ പേരില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ളത് . വലിച്ചു കീറി ഒട്ടിക്കും ഞങ്ങളെല്ലാത്തിന്റേയും മുഖംമൂടി . വെട്ടിയെടുക്കും നിങ്ങളുടെ കയ്യും ഉദ്ധാരണ സുനയും. പൊയ്‌ക്കോണം... കിട്ടുന്ന വണ്ടിക്ക് കയറി... പൊയ്‌ക്കോണം എല്ലവന്‍മാരും...
https://www.facebook.com/Malayalivartha


























