Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ അസ്വാഭാവിക മരണം അന്വേഷിക്കണമെന്ന വീട്ടുകാരുടെ ആവശ്യത്തിനു പിന്തുണ പ്രഖ്യാപിച്ച് നടന്‍ നിവിന്‍ പോളി

13 MARCH 2017 09:16 AM IST
മലയാളി വാര്‍ത്ത

കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജി(18)യുടെ അസ്വാഭാവിക മരണം അന്വേഷിക്കണമെന്ന വീട്ടുകാരുടെ ആവശ്യത്തിനു പിന്തുണ പ്രഖ്യാപിച്ച് നടന്‍ നിവിന്‍ പോളി. ഇക്കഴിഞ്ഞ അഞ്ചിനു കാണാതായ ഇലഞ്ഞി പെരിയപ്പുറം സ്വദേശിയായ മിഷേല്‍ ഷാജിയുടെ മൃതദേഹം പിറ്റേന്നു കായലില്‍ കണ്ടെത്തുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിനുപിന്നാലെയാണ് ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യത്തിനു പിന്തുണയുമായി നിവിന്‍ പോളി രംഗത്തെത്തിയത്. കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ത്തുകൊണ്ടാണ് മിഷേല്‍ ഷാജിയുടെ മരണം സംഭവിച്ചിരിക്കുന്നത്. അന്വേഷണം വേണമെന്ന കുടുംബത്തിന്റെ നീതിപൂര്‍വകമായ ആവശ്യത്തെ നമുക്കും പിന്തുണയ്ക്കാം. നാം ഉയര്‍ത്തുന്ന ചെറിയ ശബ്ദങ്ങള്‍ ഇക്കാര്യത്തില്‍ സഹായകരമാകും. അധികാരികളേ ഉണരുക.... എന്നാണു നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടിരിക്കുന്നത്.

ഞാറാഴ്ച വൈകിട്ട് രണ്ട് യുവാക്കള്‍ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. കലൂര്‍ പള്ളിയില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ പിന്തുടരുന്ന ദൃശ്യങ്ങളാണ് പള്ളിയുടെ സിസിടിവിയില്‍ പതിഞ്ഞത്. പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന സമയം ബൈക്കിലെത്തിയ യുവാക്കളെ കണ്ട് മിഷേല്‍ വെപ്രാളപ്പെട്ട് കലൂര്‍ ഭാഗത്തേക്ക് ആദ്യം ഇറങ്ങുകയും പിന്നീട് ദേശാഭിമാനി ജങ്ഷനിലേക്ക് നടക്കുന്നതിന്റേയും ദൃശ്യങ്ങളാണ് ലഭിച്ചത്. ബൈക്കിലെത്തിയ യുവാക്കളെ കണ്ടിട്ടാവും മിഷേല്‍ പേടിയോടെ തിരിഞ്ഞു നോക്കികൊണ്ട് മറ്റൊരുദിശയിലേക്ക് നടന്നതെന്ന് പിതാവ് ഷാജി പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ പോലീസിന്റെ അനാസ്ഥയും പുറത്ത് വരുന്നുണ്ട്. മിഷേലിനെ കാണ്മാനില്ലെന്ന പരാതിയില്‍ പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അനാസ്ഥയെക്കെതിര സിനിമാ താരം നിവിന്‍ പോളിയും രംഗത്തെത്തി. നീതിക്കു വേണ്ടിയുള്ള മിഷേലിന്റെ കുടുംബത്തിന്റെ പോരാട്ടത്തിന് പിന്തുണ നല്‍കണമെന്നും താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു.

ഞാറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് അവള്‍ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. തിങ്കളാഴ്ച ഒരു ടെസ്റ്റ് പേപ്പര്‍ ഉണ്ടെന്നും ആ സബ്ജെക്ടിന്റെ സ്റ്റഡിമെറ്റീരിയല്‍ വീട്ടിലാണെന്നും അതെടുക്കാന്‍ വീട്ടിലേക്ക് വരട്ടെയെന്നും മകള്‍ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞതായി മാതാവ് പറഞ്ഞു. വീട്ടിലേക്ക് തനിച്ച് വരണ്ടെന്നും സമയം കിട്ടിയാല്‍ രാത്രി ഞങ്ങള്‍ അങ്ങോട്ട് വരാമെന്നും, അല്ലെങ്കില്‍ രാവിലെ പപ്പയെ കോളേജിലേക്ക് ബുക്കുമായി വിട്ടേക്കാമെന്നും മകളോട് പറഞ്ഞു. രാത്രി എട്ട് മണിവരെ മാത്രമേ, കച്ചേരിപ്പടിയിലെ സെന്റ് തേരാസസ് മേഴ്സി ഹോമില്‍ ഫോണ്‍ അനുവദിക്കുകയുള്ളു. എട്ടേ പത്തിന് ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആണ്. ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ച സമയം കഴിഞ്ഞതിനാല്‍ സ്വിച്ച് ഓഫ് ചെയ്തതാവുമെന്നാണ് ആദ്യം കരുതിയത്. തുടര്‍ന്ന് രാത്രി 08.35 നാണ് ഹോസ്റ്റലില്‍ നിന്ന് വിളിച്ച് മിഷേല്‍ എത്തിയിട്ടില്ലെന്ന് അറിയിച്ചതെന്ന് മാതാവ് പറയുന്നു.

ഉടനെതന്നെ വീട്ടില്‍ നിന്ന് ആളുകള്‍ കച്ചേരിപ്പടിയിലെത്തി എല്ലാഭാഗത്തും അന്വേഷിച്ചു. കലൂര്‍ പള്ളിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. തുടര്‍ന്നാണ് മിസ്സിംഗിന് സെന്‍ട്രല്‍ സ്റ്റേഷനില്‍ രാത്രിതന്നെ പരാതി നല്‍കുന്നത്. മിഷേല്‍ ഹോസ്റ്റലില്‍ നിന്ന് അഞ്ചുമണിയോടെ കലൂര്‍ പള്ളിയിലേക്ക് ഇറങ്ങുന്ന സമയത്ത് ഫോണിന്റെ ബാറ്ററി ലോ ആയിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കലൂര്‍ ടവറിന് കീഴില്‍ വച്ച് 06.20 ഓടെ ഫോണ്‍ സ്വിച്ച് ഓഫായെന്നാണ് സൈബര്‍ സെല്ലില്‍ നിന്ന് ലഭിക്കുന്ന വിവരം. തുടര്‍ന്ന് തിങ്കളാഴ്ചയാണ് മൃതദേഹം കായലില്‍ നിന്ന് മീന്‍പിടുത്തക്കാര്‍ കണ്ടെടുക്കുന്നത്. മൃതദേഹം ഏതാനം മണിക്കൂര്‍ മാത്രം വെള്ളത്തില്‍ കിടന്ന ലക്ഷണമേ ഉള്ളൂവെന്നാണ് മീന്‍പിടുത്തക്കാര്‍ പറയുന്നത്.

മുഖത്തിന്റെ വലത് വശത്തായി കണ്ണിന് തൊട്ട് താഴെ നഖം കൊണ്ട മുറിവുണ്ട്. വലത് കൈയുടെ മടക്കിനോട് ചേര്‍ന്ന് മൂന്നു മുറിവുകളും കാലിന് ചെറിയ പോറലും മാത്രമായിരുന്നു ശരീരത്തിലുണ്ടായിരുന്നത്. കായലില്‍ നിന്ന് കണ്ടെടുക്കുമ്പോള്‍ വെള്ളം കുടിച്ച് മരിച്ചതിന്റെ ലക്ഷണങ്ങളില്ല. ബോഡിയുടെ നിറം മാറിയിട്ടുമില്ല. അതായത് ജീവനോടെ എങ്ങനെ മോളെ കാണുന്നുവോ അതുപോലെ തന്നെയായിരുന്നു ബോഡിയെന്ന് മിഷേലിന്റെ പിതാവിന്റെ സഹോദരന്‍ പറയുന്നു. ബോഡിയുടെ ചിത്രങ്ങള്‍ മുക്കുവരെ കാണിച്ചുപ്പോള്‍ അവര്‍ പറഞ്ഞത് ഇത് കായലില്‍ വീണ് മരിച്ചബോഡി അല്ലെന്നാണ്. കാരണം, എറണാകുളത്തെ കായലില്‍ വീണ് മരിച്ചാല്‍ കറുത്ത വണ്ടുകള്‍ പോലത്തെ ഒരുതരം പ്രാണികള്‍ ശരീരത്ത് മുഴുവനും കടിച്ചുപിടിച്ചിരിക്കും എന്നാണ്.

അതേസമയം, ഫോണ്‍ സ്വിച്ച് ഓഫ് ആകുന്നതിന്റെ മുമ്പ് അവസാനമായി വന്ന രണ്ട് കോളുകളെപറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രണയാഭ്യര്‍ത്ഥനയുമായി വിദ്യാര്‍ത്ഥിനിയുടെ പുറകേനടന്ന് ശല്ല്യപ്പെടുത്തിയ ആളാണ് ഇതെന്ന വാദമാണ് പൊലീസ് നിരത്തുന്നത്. അന്ന്യസംസ്ഥാനത്തുള്ള ഈ യുവാവിനെ പൊലീസ് ചോദ്യം ചെയ്യാന്‍ കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഈ യുവാവിന്റെ ശല്ല്യം സഹിക്കവയ്യാതെ മിഷേല്‍ ആത്മഹത്യചെയ്തുവെന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ ആത്മഹത്യ ചെയ്തുവെന്ന വാദം പൂര്‍ണ്ണമായും തള്ളുകയാണ് മിഷേലിന്റെ പിതാവ് എണ്ണക്കാപിള്ളില്‍ ഷാജിയും മറ്റുബന്ധുക്കളും.

ഇപ്പോള്‍ സിഎ യ്ക്ക് പഠിക്കുന്ന പാലാരിവട്ടത്തെ ലോജിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്നെയാണ് എന്‍ട്രന്‍സ് കോച്ചിംങും ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സി.പി.ടി കോഴ്സ് ആരംഭിച്ചത്. എന്‍ട്രന്‍സ് കോച്ചിംങ് ചെയ്യുന്ന സമയം മുതല്‍ക്കേ പിതാവാണ് മിഷേലിനെ ആഴ്ചയിലൊരിക്കല്‍ കാറില്‍ ഹോസ്റ്റലില്‍ കൊണ്ടുവിടുന്നതും കൂട്ടിക്കൊണ്ടുവരുന്നതും. മറ്റാരെക്കാളും തന്നോടായിരുന്നു അവള്‍ എല്ലാകാര്യങ്ങളും ഷെയര്‍ ചെയ്യുന്നത്. എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന സ്വഭാവക്കാരിയാണ് മിഷേല്‍. അതുകൊണ്ടാവാം കഴിഞ്ഞ മാസം 26 ന് നടന്ന സംഭവം വീട്ടില്‍ അറിയിക്കാതിരുന്നതും മാതാവ് ചോദിക്കുന്നു.

കലൂര്‍ പള്ളിയില്‍ പോയി ഇറങ്ങിവരുമ്പോള്‍ ആരോ ഒരാള്‍ വന്ന് പേര് ചോദിച്ചു. ' നിന്റെ കണ്ണില്‍ നോക്കിക്കൊണ്ടിരിക്കാന്‍ നല്ല ഭംഗിയാണെന്നും' പറഞ്ഞു. അപ്പോള്‍ മിഷേല്‍ പേടിച്ച് ബസ് സ്റ്റോപ്പില്‍ പോയി നിന്നു, അപ്പോള്‍ അയാള്‍ ബസ് സ്റ്റോപ്പില്‍ വന്നു. പിന്നെ ഹോസ്റ്റലിലേക്ക് ഓടിപ്പോയി. കോളേജിലെ ഒരു ഫ്രണ്ടിനെ വിളിച്ച് പറഞ്ഞു. ആ സുഹൃത്ത് മറ്റൊരാളേയും കൂട്ടിക്കൊണ്ട് പോയി പള്ളിയുടെ പരിസരം നിരീക്ഷിച്ചു. പക്ഷെ അവിടെ ആരേയും കണ്ടില്ല. എന്‍.ആര്‍.ഐ സ്ലാങ് മാതിരിയുള്ള സംഭാഷണം ആണെന്ന് മാത്രമാണ് വന്നയാളെക്കുറിച്ച് പറഞ്ഞ ഐഡന്റിഫിക്കേഷന്‍. ഇത്രയും കാര്യങ്ങള്‍ ഹോസ്റ്റലിലെ സുഹൃത്തുക്കളോടാണ് മിഷേല്‍ പറഞ്ഞതെന്നും മാതാവ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (3 minutes ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (21 minutes ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (26 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (42 minutes ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (47 minutes ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (7 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (7 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (8 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (8 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (8 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (8 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (8 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (9 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (9 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (9 hours ago)

Malayali Vartha Recommends